ജീവനെടുക്കുന്ന ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍; ആത്മഹത്യയ്ക്ക് അഞ്ച് മിനുട്ട് മുന്‍പും അജയുടെ ഫോണില്‍ അശ്ലീല ചിത്രങ്ങളടങ്ങിയ ഭീഷണി

ഓണ്‍ലൈന്‍ വായ്പാ ആപ്പില്‍ നിന്ന് കടമെടുത്ത വയനാട് അരിമുള സ്വദേശി അജയ് രാജിന്റെ ആത്മഹത്യയില്‍ പൊലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചു. ആത്മഹത്യയ്ക്ക് അഞ്ച് മിനുട്ട് മുന്‍പും അജയുടെ ഫോണില്‍ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ അയച്ചുള്ള ഭീഷണി സന്ദേശമെത്തിയെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവം ആത്മഹത്യയ്ക്ക് പ്രേരണയായതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ക്യാന്‍ഡി ക്യാഷ് എന്ന ഓണ്‍ലൈന്‍ ആപ്പ് വഴിയാണ് അജയ് രാജ് കടമെടുത്തത്. ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നാട്ടിലെ സുഹൃത്തുക്കളില്‍ നിന്നും അജയ് കടം വാങ്ങിയിരുന്നു. ഓണ്‍ലൈന്‍ ആപ്പ് വഴിയെടുത്ത കടം അജയ് തിരിച്ചടച്ചിരുന്നോ എന്നതില്‍ വ്യക്തത ഇല്ല. പണം തിരിച്ചടച്ച ശേഷവും ഭീഷണി തുടര്‍ന്നിരുന്നോ എന്നും പരിശോധിക്കേണ്ടതുണ്ട്. അജയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ മാത്രമേ ഇത്തരം കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ സാധിക്കൂവെന്ന് പൊലീസ് അറിയിച്ചു.

അജയുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കി അന്വേഷണം ഊര്‍ജ്ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. എറണാകുളം കടമക്കുടിയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെ ഫോണ്‍ ഫോറന്‍സിക് പരിശോധനക്കയച്ചു. കാക്കനാട് ലാബില്‍ നിന്നും പരമാവധി വേഗത്തില്‍ പരിശോധന ഫലം നേടാനാണ് പൊലീസ് ശ്രമം.

ആത്മഹത്യ ചെയ്ത ദമ്പതികളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍, ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഓണ്‍ലൈന്‍ വായ്പാ ആപ്പ്, തട്ടിപ്പ് സംഘവുമായി നടത്തിയ ഇടപാടുകള്‍ എന്നിവയാണ് പരിശോധിക്കുക. കൂടാതെ തട്ടിപ്പ് സംഘം അയച്ച സന്ദേശങ്ങള്‍ നഷ്ടപ്പെട്ടിടുണ്ടെങ്കില്‍ അവ വീണ്ടെടുക്കാനും ശ്രമിക്കും. തുടരന്വേഷണത്തില്‍ ഈ വിവരങ്ങള്‍ നിര്‍ണായകമാകും.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം