പുറത്ത് വന്നത് മഞ്ഞു മലയുടെ അറ്റം മാത്രം; ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപി: രമേശ് ചെന്നിത്തല

പുറത്ത് വന്നത് മഞ്ഞു മലയുടെ അറ്റം മാത്രമാണെന്ന് രമേശ് ചെന്നിത്തല. ആര്‍എസ്എസും മുഖ്യമന്ത്രിയുമായുള്ള പാലം ആണ് എഡിജിപിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എഡിജിപി അജിത്കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂിടക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പ്രകാശ് ജാവദേക്കാരെ കണ്ട ഇപിജയരാജന്‍റെ പദവി പോയെന്നും ഇവിടെ ആരുടെ പദവി ആണ് പോകേണ്ടതെന്നും ചെന്നിത്തല ചോദിച്ചു. എഡിജിപിയെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് എന്തിനാണെന്നും പൂരം കലക്കി തൃശ്ശൂരില്‍ ബിജെപിയെ ജയിപ്പിച്ചതും ഈ രഹസ്യ ധാരണയുടെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.

ഇരട്ട ചങ്കന് ഒരു ചങ്കു പോലും ഇല്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്തിനാണ് ആര്‍എസ്എസ് നേതാവിനെ കണ്ടത്. സുരേഷ് ഗോപിയും ബിജെപിയും മറുപടി പറയണം. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഇതു പറ്റുമോയെന്നും ചെന്നിത്തല ചോദിച്ചു. തൃശൂർ പൂരം അട്ടിമറിച്ചെന്ന ആരോപണത്തില് അന്വേഷണ റിപ്പോർട്ട്‌ പുറത്ത് വിടാൻ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ