ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ: രാഹുല്‍ മാങ്കൂട്ടത്തില്‍

ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മൃതശരീരത്തിന് മുകളിൽ ദേശീയ പതാകയെ മറച്ച് ബി.ജെപി പതാക പുതപ്പിച്ച നടപടി വിവാദമായിരുന്നു. സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ എന്ന് രാഹുൽ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമ്മകളും ചരിത്രവും ഖാദിയിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത് എന്നും രാഹുൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

മരിച്ചവരോട് യുദ്ധമോ, അവരെ അപമാനിക്കുകയോ ചെയ്യരുതെന്നത് ഒരു ജനാധിപത്യ മര്യാദയാണ്. ആയതിനാൽ കല്യാൺ സിംഗിന്റെ മരണത്തിൽ അനുശോചനമറിയിക്കുന്നു.

1947 ആഗസ്ത് 14 ന് ഇന്ത്യ അനുഭവിച്ച രക്തരൂക്ഷിത വർഗീയ കലാപത്തിന്റെ വടുക്കൾ മാറി വികസനത്തിന്റെ പുതിയ വിഹായസ്സിലേക്ക് ഇന്ത്യ ചുവട് വെച്ചതിന് ശേഷം ഇന്ത്യയുടെ നെഞ്ചിൻ കൂട് പിളർന്നത് 1992 ഡിസംബർ 6 നായിരുന്നു, അന്ന് അതിന് വേണ്ടി തിരി തെളിച്ചുവെന്നതാണ് സംഘ പരിവാർ ചരിത്ര പുസ്തകത്തിൽ കല്യാണിന്റെ പേര് സ്വർണത്തിളക്കത്താൽ വിളങ്ങുന്നുണ്ടാവുക.

ബാല്യകൗമാരങ്ങൾ മുഴുവൻ സംഘപരിവാർ സ്കൂളിൽ പഠിച്ച ഒറ്റിന്റെയും, വിദ്വേഷത്തിന്റെയും പാഠങ്ങളെ യു.പി യിലെ മനുഷ്യരിലേക്ക് പകർന്നു നൽകിയ നേതാവെന്നാകും സത്യസന്ധമായി ചരിത്രത്തെ വിലയിരുത്തുമ്പോൾ ഒരു വിദ്യാർത്ഥിയെന്ന നിലയിൽ രേഖപ്പെടുത്താനാവുക. അതിനോട് തികഞ്ഞ നീതി പുലർത്തിയ സമീപനമാണ് യോഗി ആദിത്യ തന്റെ ട്വിറ്ററിലൂടെ പങ്ക് വെച്ചത്.

ലക്ഷക്കണക്കിന് ദേശസ്നേഹികളുടെ രക്തം ചിന്തി നേടിയ സ്വാതന്ത്ര്യത്തിന്റെ ഓർമകളും ചരിത്രവും ഖാദി യിൽ നെയ്യുന്ന ഓരോ ഇഴനൂലിലും ആരക്കാലിനിടയിൽ തെളിയുന്ന മൂവർണ്ണത്തിലുമുണ്ട്, ഇന്ത്യയെന്ന ദേശത്തിന്റെ സിംബോളിക് പ്രതിബിംബമാണ് ബ്രിട്ടന്റെ പഴയ ചങ്ങാതികൾ അപമാനിച്ചിരിക്കുന്നത്.

പിംഗള വെങ്കയ്യ മനസ്സിൽ മാനവിക സ്നേഹമായിരുന്നു ത്രിവർണ്ണ പതാക നെയ്യുമ്പോൾ, എന്നാൽ ഹിറ്റ്ലറിന്റെയും മുസ്സോളിനിയുടേയും ഹിംസാത്മക രാഷ്ട്രീയത്തെ നെഞ്ചേറ്റിയവർ നെയ്ത ധ്വജ കൊടിയും അതിന്റെ പ്രച്ഛന്നവും കപടവുമായ രാഷ്ട്രീയ രൂപമായ ബി.ജെ.പി പതാക ദേശീയ പതാകയുടെ ഏഴയലത്ത് വെക്കുക അസാധ്യമാണ്. ദേശത്തെ സ്നേഹിക്കുന്നവർക്കേ ദേശീയ പതാകയെയും ബഹുമാനിക്കാൻ കഴിയൂ…

കല്യാൺ സിംഗിനെപ്പോലൊരു നേതാവിന് സംഘ് പരിവാർ സമുചിതമായ യാത്രയയപ്പാണ് നൽകിയിരിക്കുന്നത്, ഇന്ത്യയിലെ മനുഷ്യരെ മുഴുവൻ ഒന്നായി കാണുന്ന ദേശീയ പതാകയെ മറച്ച് വിഭജനത്തിന്റെ മതിലുയർത്തുന്ന ബി.ജെപി പതാക പുതപിച്ചതിലൂടെ…

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ