Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

വിവാദപരമായ പ്രസ്താവനക്കില്ലെന്ന് ഉമ്മന്‍ചാണ്ടി; ‘ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് ഉപദേശിച്ചു’

, 10:19 pm

പാര്‍ട്ടി പരസ്യ പ്രസ്താവന വിലക്കിയ സാഹചര്യത്തില്‍ വിവാദപരമായ പ്രസ്താവനക്കില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി. ആന്ധ്രയിലേക്ക് പോകേണ്ടതിനാല്‍ കെ.പി.സി.സി യോഗത്തില്‍ പങ്കെടുക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടും പ്രസിഡന്റ് എം.എം ഹസനോടും പറഞ്ഞിരുന്നു. എന്നാല്‍ യോഗത്തില്‍ താന്‍ പങ്കെടുക്കാത്തതിനെ കുറിച്ച് ശരിയായ കാര്യങ്ങളല്ല ഇപ്പോള്‍ പ്രചരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. ആന്ധ്രയിലെ നേതാക്കളോടും പരസ്യപ്രസ്താവന ഒഴിവാക്കണമെന്ന് ഉപദേശിച്ചതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ആന്ധ്രയിലെ നേതൃത്വത്തെ കാണാനാണ് താന്‍ പോയത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടിയായിരുന്നു. അവിടുത്തെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

കെ.പി.സി.സി അധ്യക്ഷനായത് മുതല്‍ ഉമ്മന്‍ചാണ്ടിയില്‍ നിന്ന് നിസഹകരണം ഉണ്ടായെന്ന് സുധീരന്‍ ഇന്ന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.

Advertisement