ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളി നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച; അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാം: അച്ചു ഉമ്മന്‍

ഉമ്മന്‍ചാണ്ടിക്ക് ലഭിച്ച ഏറ്റവും വലിയ ഭൂരിപക്ഷത്തെ മറികടക്കുന്നതായിരിക്കും ചാണ്ടി ഉമ്മന് ലഭിക്കുന്ന ഭൂരിപക്ഷമെന്ന് സഹോദരി അച്ചു ഉമ്മന്‍. പുതുപ്പള്ളിയെ സ്നേഹിച്ച പുതുപ്പള്ളി സ്നേഹിച്ച ഉമ്മന്‍ചാണ്ടിക്ക് മണ്ഡലത്തിലുള്ളവര്‍ നല്‍കുന്ന ഏറ്റവും വലിയ യാത്രയയപ്പ് വ്യാഴാഴ്ച നടക്കുമെന്നും അതിന്റെ ഇടിമുഴക്കം സെപ്റ്റംബര്‍ എട്ടിന് കേരളത്തിലുടനീളം കേള്‍ക്കാന്‍ കഴിയുമെന്നും അച്ചു പറഞ്ഞു.

സൈബര്‍ അധിക്ഷേപ പരാതിയില്‍ താന്‍ കടമ നിര്‍വഹിച്ചെന്നും, പൊലീസിന്റെ നടപടികളോട് പൂര്‍ണ്ണമായും സഹകരിച്ചെന്നും അച്ചു അറിയിച്ചു. കേസ് ഇനി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം എന്നത് പൊലീസിന്റെ കൈയിലാണ്. വൈകിപ്പിക്കുന്നത് സാങ്കേതികകാരണമാണോ എന്നറിയില്ല. സൈബര്‍ അധിക്ഷേപങ്ങള്‍ക്കെതിരെ നിയമംകൊണ്ടുവരണം.

സാമൂഹ്യ മാധ്യമ അക്കൗണ്ട് തുടങ്ങാന്‍ ഒരു ഐഡി പ്രൂഫ് പോലും വേണ്ട. അതുകൊണ്ട് ആളുകള്‍ക്ക് ഒരുപാട് ഫെയ്ക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കാന്‍ കഴിയും. അതുവഴി ആരെ കുറിച്ചും എന്തും വിളിച്ചുപറയാം. നിയമത്തിന്റെ വലയിലേക്ക് ഇതിനെകൊണ്ടുവരേണ്ടത് നാളത്തെ തലമുറയുടേയും ആവശ്യമാണെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞാല്‍ തിരിച്ചുപോവും. കൊട്ടികലാശത്തന് താന്‍ എത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന ആവേശം, തനിക്കുള്ളതല്ല ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കുള്ളതാണെന്നും അച്ചു ഉമ്മന്‍ വ്യക്തമാക്കി.

നാളെ രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് രാവിലെ ഏഴ് മുതല്‍ കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിച്ചു.

Latest Stories

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്

'അവന്‍ ഫോമിലേക്ക് തിരിച്ചെത്തും, വലിയ റണ്‍സ് നേടും'; പ്രതീക്ഷ പങ്കുവെച്ച് സുനില്‍ ഗവാസ്‌കര്‍

'പെര്‍ത്തില്‍ ഇന്ത്യ നാല് ദിവസം കൊണ്ട് തോല്‍ക്കും'; ഞെട്ടിച്ച് മുന്‍ പേസറുടെ പ്രവചനം

അർജന്റീനയ്ക്ക് തിരിച്ചടി; ലോകകപ്പ് യോഗ്യത റൗണ്ടിൽ അടുത്ത തോൽവി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: സ്റ്റാര്‍ ബാറ്റര്‍ക്ക് പരിക്ക്, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്ക്, ബസുകൾക്ക് നിയന്ത്രണം, ഓൺലൈൻ ക്ലാസ്; ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ

കണ്ണൂരില്‍ നാടകസംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു മരണം, 9 പേര്‍ക്ക് പരുക്ക്; വില്ലനായത് ഗൂഗിള്‍ മാപ്പ്

കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇടിമിന്നലോടെ മഴ; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശവുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

"റയൽ മാഡ്രിഡിന് വേണ്ടി ക്ലബ് ലോകകപ്പ് കളിക്കാൻ ആഗ്രഹമുണ്ട്"; റൊണാൾഡോയുടെ വാക്കുകൾ വൈറൽ

"എംബപ്പേ ഇപ്പോൾ ഫോം ഔട്ടാണ്, വിനിഷ്യസിനെ കണ്ടു പഠിക്കൂ"; തുറന്നടിച്ച് മുൻ ഫ്രഞ്ച് താരം