ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ്; കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകൻ പിടിയിൽ

കൊല്ലത്ത് ചവറയിൽ 17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിൽ. പൻമന വടുതല സ്വദേശി ഗോകുലാണ് (28) പിടിയിലായത്. ഇന്ന് പുലർച്ചെ 3 മണിയോടെയാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്. ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തുന്ന പരിശോധനക്കിടെയാണ് ഇയാൾ പിടിയിലായത്.

ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി എക്സൈസ് എൻഫോഴ്സ്മെന്റ് & ആൻ്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പരിശോധന ശക്തമായിരുന്നു. ഇതിനിടയിലാണ് ഗോകുൽ പിടിയിലായത്. ഗ്രാമ മേഖലയിൽ വിൽപന നടത്തുന്നതിന് വേണ്ടിയാണ് എംഡിഎംഎ എത്തിച്ചത് എന്നാണ് പൊലീസ് പറയുന്നത്.

തിരുവനന്തപുരത്തെ മൊത്തവിതരണക്കാരനിൽ നിന്നാണ് പ്രതി എംഡിഎംഎ വാങ്ങിയത്. ഇയാളെക്കുറിച്ചും സൂചന ലഭിച്ചതായി എക്സൈസ് അറിയിച്ചു. അതേസമയം ഓപ്പറേഷൻ ക്ലീൻ സ്ലേറ്റിൻ്റെ ഭാഗമായി നടത്തുന്ന പരിശോധനക്കിടെ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായിരുന്നു. ഇടവ സ്വദേശികളായ സജീവ് (28), ഡിപിൻ (29) എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്ന് 12 ഗ്രാം എംഡിഎംഎ പിടികൂടി.

Latest Stories

വരുമാനം 350 കോടി, നികുതി അടച്ചത് 120 കോടി; ഷാരൂഖ് ഖാനെ പിന്നിലാക്കി അമിതാഭ് ബച്ചന്‍

പാലക്കാട് വീട് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് 5 കിലോ കഞ്ചാവ്; പ്രതി ഭാനുമതി പിടിയിൽ

'അത്തരം ഡാറ്റയൊന്നും സൂക്ഷിക്കാറില്ല, അത് സംസ്ഥാനത്തിന്റെ വിഷയം'; മഹാകുംഭമേളക്കിടെ മരിച്ചവരുടെ വിവരങ്ങൾ കൈവശമില്ലെന്ന് കേന്ദ്രം

ഡയബറ്റിക് റെറ്റിനോപ്പതി; ശ്രദ്ധിച്ചില്ലെങ്കിൽ ആപത്താണ്

ആരാധകരെ പോലെ ഞാനും ഈ മത്സരത്തിനായി കാത്തിരുന്നു, പക്ഷെ....: ലയണൽ മെസി

'പൊതുവിദ്യാഭ്യാസ മേഖലക്ക് കേന്ദ്രം നൽകേണ്ടത് 1186.84 കോടി, കേരളത്തിന് അർഹമായ വിഹിതം തടഞ്ഞുവെക്കുന്നു'; മന്ത്രി വി ശിവൻകുട്ടി

ഇസ്ലാം മതം സ്വീകരിച്ച് പോണ്‍ താരം; പര്‍ദ്ദ ധരിച്ച് ഇഫ്താര്‍ വിരുന്നില്‍, വീഡിയോ

'നിങ്ങളെയോര്‍ത്ത് ഞങ്ങള്‍ അഭിമാനംകൊള്ളുന്നു, തിരിച്ചെത്തിയതിന് ശേഷം ഇന്ത്യയിലെത്തണം'; സുനിത വില്യംസിന് കത്തയച്ച് നരേന്ദ്ര മോദി

സിനിമ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നത്; കടയ്ക്കൽ ക്ഷേത്രത്തിലെ വിപ്ലഗാനത്തിൽ വിമർശനവുമായി ഹൈക്കോടതി

ഈ ചെയ്യുന്നത് മമ്മൂട്ടിയോട് പൊറുക്കാന്‍ കഴിയാത്ത ക്രൂരതയാണ്.. മഹേഷ് നാരായണന്‍ സിനിമയ്ക്ക് പ്രതിസന്ധിയില്ല; വിശദീകരിച്ച് നിര്‍മ്മാതാവ്