ഓപ്പറേഷന്‍ ലൈഫ്: രണ്ട് ദിവസം കൊണ്ട് നടത്തിയത് 1993 പരിശോധനകള്‍; 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു

ഓപ്പറേഷന്‍ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യല്‍ ഡ്രൈവില്‍ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകള്‍ നടത്തി. കടകളില്‍ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മെയ് മുതല്‍ ജൂലൈ വരെ നീണ്ടു നില്‍ക്കുന്ന ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി ഡ്രൈവ് നടത്തിയത്.

ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 90 കടകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്പ്പിച്ചു. 315 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകളും 262 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നല്‍കി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളില്‍ നല്‍കി. ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ അഡ്ജ്യൂഡികേഷന്‍ നടപടികളും ആരംഭിച്ചു.

ഹോട്ടല്‍, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്ഥാപനങ്ങളിലും ഓപ്പറേഷന്‍ മണ്‍സൂണിന്റെ ഭാഗമായി പരിശോധനകള്‍ നടത്തും. മഴക്കാലത്ത് കടകള്‍ വൃത്തിഹീനമായി പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം.

കടകളില്‍ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തില്‍ വേണം സൂക്ഷിക്കാന്‍. ഓണ്‍ലൈന്‍ വിതരണക്കാരും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാന്‍. രാത്രി കാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ പോലുള്ള സ്ഥാപനങ്ങളും കൂടുതല്‍ ശ്രദ്ധ നല്‍കി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധനകള്‍ തുടരും.

Latest Stories

കാലത്തിന്റെ കാവ്യ നീതി; അന്‍വറിനെ ഉപയോഗിച്ച് തനിക്കെതിരെ ആരോപണം ഉന്നയിപ്പിച്ചത് പിണറായി വിജയനാണെന്ന് വിഡി സതീശന്‍

ന്യൂ മാഹി ഇരട്ടക്കൊലക്കേസ് വിചാരണ; കൊടി സുനിക്ക് കണ്ണൂർ ജില്ലയിൽ പ്രവേശിക്കാൻ അനുമതി

ഇന്ത്യ ഗേറ്റിന്റെയും പേര് മാറ്റാനൊരുങ്ങി ബിജെപി; ഭാരത് മാതാ ഗേറ്റ് എന്ന് പുനഃര്‍നാമകരണം ചെയ്യാന്‍ ആവശ്യപ്പെട്ട് കത്ത്

പ്രതീക്ഷകള്‍ അവസാനിച്ചിട്ടില്ല; 'ആടുജീവിതം' ഓസ്‌കര്‍ ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞടുക്കപ്പെട്ടു

ബുംറയെ ഒന്നും ഇന്ത്യൻ ടീമിൽ അടുപ്പിക്കരുത്, അവനൊന്നും ശരിക്കും പറഞ്ഞാൽ വയ്യ; സൂപ്പർ താരത്തിനെതിരെ ബൽവീന്ദർ സിംഗ് സന്ധു

ഇത് അദ്ദേഹത്തിന്റെ അവസാന പരമ്പരയാണെങ്കിൽ...; വിരാട് കോഹ്‌ലിക്ക് പാറ്റ് കമ്മിൻസിന്റെ വക ഞെട്ടിക്കുന്ന സന്ദേശം; സംഭവം വൈറൽ

നയന്‍താരയ്ക്ക് പച്ചക്കൊടി, 'ചന്ദ്രമുഖി'യിലെ ഫൂട്ടേജിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടിട്ടില്ല; പ്രതികരിച്ച് ശിവാജി പ്രൊഡക്ഷന്‍സ്

രാജ്യത്ത് 8 എച്ച്എംപിവി കേസുകൾ; പരിശോധന ഊർജ്ജിതമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം

'വിഡി സതീശനും കെ സുധാകരനും പറയുന്നത് തെറ്റ്'; ഡിസിസി ട്രഷറർ എൻ എം വിജയന്‍റെ ആത്മഹത്യയില്‍ കോൺഗ്രസിനെതിരെ കുടുംബം

കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടി; ഇവന്റ് മാനേജ്‌മെന്റ് കമ്പനി ഉടമ പിടിയില്‍