എ കെ ശശീന്ദ്രന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കും

എ.കെ.ശശീന്ദ്രന്റെ സത്യപ്രതിജ്ഞാച്ചടങ്ങ് പ്രതിപക്ഷം ബഹിഷ്‌കരിക്കും. ഇന്നാണ് സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്. രാജിക്കിടയാക്കിയ സംഭാഷണം ശശീന്ദ്രന്‍ നിഷേധിക്കാത്തിടത്തോളം അദ്ദേഹം ധാര്‍മികമായി കുറ്റവിമുക്തനായിട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചു വാതോരാതെ പറയുന്ന എല്‍ഡിഎഫിനു ശശീന്ദ്രനെ മന്ത്രിസഭയിലേക്കു വീണ്ടും ആനയിക്കുന്നതില്‍ കുറ്റബോധമില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗതാഗതന്ത്രി സ്ഥാനത്തേക്ക് തന്നെയാണ് എ കെ ശശീന്ദ്രന്റെ തിരിച്ചുവരവ്.