'ശിവൻകുട്ടി രാജിവെയ്ക്കണമെന്ന ആവശ്യം'; പ്രതിഷേധ സമരത്തിന് എൽ.ഡി.എഫ്

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയ്‌ക്കെതിരെ യുഡിഎഫും ബിജെപിയും വ്യാജപ്രചാരണം നടത്തുന്നുവെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ഓഗസ്റ്റ് 3,5 തിയതികളിൽ പ്രതിഷേധ സമരം. കോടതി വിചാരണ നേരിടുന്നതിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരാഭാസങ്ങൾ അരങ്ങേറുകയാണെന്നും സിപിഐ(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രസ്താവനയിൽ ആരോപിച്ചു.

സി.പി.എം പ്രസ്താവന:

വിദ്യാഭ്യാസ മന്ത്രി സ. വി ശിവൻകുട്ടിയ്‌ക്കെതിരെ യുഡിഎഫും ബിജെപിയും നടത്തുന്ന വ്യാജപ്രചാരണവും സമരാഭാസങ്ങളും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് നേതൃത്വത്തിൽ ഓഗസ്റ്റ് 3,5 തിയതികളിൽ വമ്പിച്ച പ്രതിഷേധ സമരം .

കോടതി വിചാരണ നേരിടുന്നതിന്റെ പേരിൽ വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി സമരാഭാസങ്ങൾ അരങ്ങേറുകയാണ്. സാധാരണയിൽ നിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ മന്ത്രിയുടെ സ്വകാര്യ വസതിയിലേക്ക് മാർച്ച് നടത്തുന്നത് അടക്കമുള്ള നടപടികൾ ആണ് ഇവർ സ്വീകരിച്ചത്. സ്വകാര്യ വസതിയ്ക്ക് മുന്നിൽ സമരം നടത്തുന്നത് അസാധാരണമാണ്. ഇത് അങ്ങേയറ്റം അപലപനീയമാണ്. സ. വി ശിവൻകുട്ടിക്കെതിരായ കേസ് തിരഞ്ഞെടുപ്പിന് മുമ്പ് ഉള്ളതാണ്. മന്ത്രിയായ ശേഷം അദ്ദേഹം ഒരു കേസിൽ പോലും പ്രതിയല്ല. അഴിമതിക്കെതിരെ നിയമസഭയിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായുള്ള കേസ് സാധാരണനിലയ്ക്ക് നിയമസഭയ്ക്കകത്ത് തന്നെ തീരേണ്ടതുമാണ്. ആ സന്ദർഭത്തിൽ 8 എംഎൽഎമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. അതിനുശേഷം പൊലീസിനെ ഉപയോഗിച്ച് ക്രിമിനൽ കേസ് എടുത്തത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി സർക്കാരിൻറെ കുത്സിത പ്രവർത്തനമാണ്. ഒരു കുറ്റത്തിന് രണ്ട് ശിക്ഷ സാധാരണ ഉണ്ടാകാറില്ല. നിയമസഭയിൽ വലിയ പ്രതിഷേധം ഇതിനേക്കാൾ രൂക്ഷമായ നിലയിൽ മുൻപും ഉണ്ടായിട്ടുണ്ട്, എംഎൽഎമാരുടെ പേരിൽ നടപടി എടുത്തിട്ടും ഉണ്ടായിരുന്നു. അന്നൊന്നും പൊലീസിനെ വിളിച്ചുവരുത്തി നിയമസഭയ്ക്കകത്ത് കേസെടുക്കുന്ന രീതി ഉണ്ടായിട്ടില്ല. ആദ്യമായാണ് അത്തരം ഒരു അസാധാരണ രീതി യുഡിഎഫ് പടച്ചുണ്ടാക്കിയത്. പ്രസ്തുത കേസിൽ വിചാരണ നേരിടണമെന്നാണ് ബഹു. സുപ്രീംകോടതി വിധി, അതിനർത്ഥം കുറ്റം ചെയ്തതായി കോടതി വിധിച്ചു എന്നല്ല. ഇതിന് മുൻപ് വിചാരണ നേരിട്ട മന്ത്രിമാർ ആരും രാജിവെച്ചതായി അറിയില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജുഡീഷ്യൽ അന്വേഷണ കമ്മീഷനു മുന്നിൽ ഹാജരായി മൊഴി കൊടുത്തിട്ടുണ്ട്. കെ ബാബു, സി എൻ ബാലകൃഷ്ണൻ, അടൂർ പ്രകാശ്, അനൂപ് ജേക്കബ്, രഘുചന്ദ്രപാൽ എന്നിവരെല്ലാം മന്ത്രിമാരായിരിക്കെ കോടതിയിൽ വിചാരണ നേരിട്ടവരാണ്. ഇതിൽ പലതും അഴിമതി ആക്ഷേപവുമായി ബന്ധപ്പെട്ടായിരുന്നു. അവരാരും രാജി വെച്ചില്ല. വി. ശിവൻകുട്ടിയുടെ പേരിലുള്ള കേസ് ഒരു പ്രതിഷേധ സമരത്തിന്റെ ഭാഗമായി ഉള്ളതാണ്. അഴിമതി കേസിൽ അടക്കം പ്രതിയായവർ രാജി വയ്ക്കാത്ത കേരളത്തിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി പ്രതിയായ മന്ത്രി രാജി വെക്കണം എന്ന് പറയുന്നത് അങ്ങേയറ്റം അപഹാസ്യമാണ്.

സ. വി.ശിവൻകുട്ടിയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ബിജെപിയുടെ ജില്ല പ്രസിഡന്റ് പ്രസ്താവിച്ചതായി മാധ്യമങ്ങളിൽ കണ്ടു. സ. ശിവൻകുട്ടി നേമം നിയോജകമണ്ഡലത്തിന്റെ ജനപ്രതിനിധിയാണ്, ജനപ്രതിനിധിയെ മണ്ഡലത്തിൽ കാലുകുത്താൻ അനുവദിക്കില്ല എന്ന പ്രഖ്യാപനം ജനാധിപത്യവിരുദ്ധമാണ്. അതിശക്തമായ പ്രസ്ഥാനത്തിന്റെ ഭാഗമാണ് സ. വി ശിവൻകുട്ടി, ജനപ്രതിനിധി എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ബിജെപി ഒരുമ്പെട്ടാൽ ജനങ്ങളെ അണിനിരത്തി അതിശക്തമായി നേരിടുമെന്ന് ഞങ്ങൾ ഓർമ്മപെടുത്തുകയാണ്.

ബിജെപിയും യുഡിഎഫും നടത്തുന്ന ജനാധിപത്യവിരുദ്ധമായ നിലപാടുകളിൽ പ്രതിഷേധിച്ച് ഓഗസ്റ്റ് മൂന്നിന് നേമം നിയോജക മണ്ഡലത്തിലും, ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം ജില്ലയിൽ ഒട്ടാകെയും എൽഡിഎഫ് നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കും. ഗ്രാമപഞ്ചായത്ത് വാർഡിൽ അഞ്ച് കേന്ദ്രങ്ങളിലും നഗരസഭാ വാർഡുകളിൽ 15 കേന്ദ്രങ്ങളിലും വൈകിട്ട് 5 മുതൽ 6 വരെ അഞ്ചുപേർ വീതം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള പ്രതിഷേധ സമരമാണ് നടക്കുന്നത്. എല്ലാ ജനാധിപത്യവിശ്വാസികളുടെയും സഹായസഹകരണങ്ങൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍