ട്രഷറി തട്ടിപ്പിൽ മൂകസാക്ഷിയായ ധനമന്ത്രി ലൈഫ് പദ്ധതിയിൽ കോഴസാക്ഷി: രമേശ് ചെന്നിത്തല

ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് സർക്കാർ പറയുന്നത് പച്ചക്കള്ളമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 4.25 കോടി രൂപയുടെ കമ്മീഷൻ ഇടപാട് നടന്നത് ഉന്നതരുടെ അറിവോടെ ആണെന്നും കോഴയ്ക്ക് സാക്ഷി ധനമന്ത്രി തോമസ് ഐസക് ആണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

രമേശ് ചെന്നിത്തലയുടെ പ്രസ്താവന:

വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് റെഡ് ക്രെസെന്റും യൂണിറ്റാക്കും തമ്മിലുള്ള ഇടപാടിനെ കുറിച്ച് സർക്കാരിന് ഒന്നുമറിയില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

പദ്ധതി നടത്തിപ്പിൻറെ എല്ലാ ഘട്ടത്തിലും സർക്കാർ ഇടപെടൽ ഉണ്ടായിട്ടുണ്ട്. പദ്ധതിയുടെ രൂപരേഖ യൂണിറ്റാക്ക് സമർപ്പിച്ചത് ലൈഫ് മിഷനാണ്. ലൈഫ് മിഷൻ സിഇഒ യൂ വി ജോസ് റെഡ് ക്രെസെന്റിനു ഓഗസ്റ്റ് 26, 2019 ൽ നൽകിയ കത്തിൽ പറയുന്നത് പദ്ധതി രൂപരേഖ പരിശോധിച്ചു എന്നും യൂണിറ്റാക്കിന് അത് നല്കാമെന്നുമാണ്. ഇതുമായി ബന്ധപ്പെട്ട് ഒന്നല്ല, നാലേകാൽ കോടി രൂപയുടെ ഇടപാട് നടന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത് മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവാണ്. അതിനെ ധനകാര്യ മന്ത്രിയും നിയമമന്ത്രിയും പിന്താങ്ങുകയും ചെയ്തിരിക്കുന്നു.

ലൈഫ് മിഷൻ പദ്ധതിയിൽ വൻ കോഴ നടന്നു എന്നറിഞ്ഞിട്ട് മിണ്ടാതിരിക്കുകയായിരുന്നു ധനമന്ത്രി. ട്രഷറി തട്ടിപ്പിൽ മൂകസാക്ഷിയായ ധനമന്ത്രിയാണ് ലൈഫ് പദ്ധതിയിൽ കോഴസാക്ഷിയായിരിക്കുന്നത്. പദ്ധതിയുടെ ധാരണാ പത്രത്തിൽ ഒപ്പിടാനുള്ള ഫയൽ തദ്ദേശസ്വയംഭരണ സെക്രട്ടറിയുടെയും നിയമവകുപ്പിന്റെയും കൈയ്യിലെത്തുന്നത് മണിക്കൂറുകൾ മുൻപാണ്. ഫയലിലെ അവ്യക്‌തതയെ കുറിച്ച് സൂചിപ്പിച്ച നിയമവകുപ്പിൽ നിന്നും സമയക്കുറവു പറഞ്ഞു ശിവശങ്കർ നിർബന്ധിച്ചു തിരികെ വാങ്ങുകയായിരുന്നു. സർക്കാരിന്റെ ഉന്നത തലങ്ങളിൽ നടന്ന ഗൂഢാലോചനയുടെ ഫലമാണിത്. വിവാദമായപ്പോൾ മുഖ്യമന്ത്രി ഫയൽ വിളിപ്പിച്ചെന്നാണ് പറയുന്നത്. തനിക്കൊരു ബന്ധവുമില്ലെന്ന് കാണിക്കാനുള്ള വിഫലശ്രമം.

പദ്ധതിയുടെ ധാരണാപത്രത്തിന്റെ ഒരു കോപ്പി ചോദിച്ചിട്ട് ഇത്ര കാലമായിട്ടും തരാനുള്ള ജനാധിപത്യമര്യാദ കാണിക്കാത്ത സർക്കാരാണിത്. ജനങ്ങളുടെ മുന്നിൽ കള്ളം പറഞ്ഞു തുടരാമെന്നു മുഖ്യമന്ത്രി ധരിക്കേണ്ട. മുഖ്യമന്ത്രിയുടെ രാജിയും അഴിമതി ആരോപണങ്ങളിൽമേൽ സിബിഐ അന്വേഷണവും ആവശ്യപ്പെട്ട് യുഡിഎഫ് വാർഡ് തല സത്യാഗ്രഹം ഓഗസ്റ്റ് 27-ന് നടക്കും.

https://www.facebook.com/rameshchennithala/posts/3423211371070678

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം