സ്വർണക്കടത്ത് കേസിൽ കേരളാ പൊലീസ് എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണം; മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്ന് ചെന്നിത്തല

തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ കേരളാ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിയ്ക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണ പരിധിയിൽ കൊണ്ടു വരണമെന്നും കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.  സ്വർണക്കടത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോ, അതിൽനിന്ന്‌ ലഭിച്ച പണം തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എൻ.ഐ.എ. അന്വേഷിക്കുന്നത്. എന്നാൽ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഡി.ജി.പിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

സംസ്ഥാന സർക്കാരിന്റെ സംവിധാനങ്ങൾ ഈ കേസിൽ ദുരുപയോഗം ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിംഗ് കാർഡ് അടിച്ച് താൻ സർക്കാർ ഉദ്യോഗസ്ഥയാണെന്ന മട്ടിൽ സ്വപ്‌ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. ഇതുമാത്രമല്ല, സർക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളിൽ വിമാനത്താവളത്തിൽ നിന്ന് സ്വർണം കടത്തിയെന്ന ആക്ഷേപവും നിലനിൽക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങൾ നിലനിൽക്കുന്ന കേസിൽ എൻ.ഐ.എ. അന്വേഷണം വേറൊരു ദിശയിലാണ് നീങ്ങുന്നത്. എന്നാൽ ഉയർന്നു വന്നിട്ടുള്ള ഈ ആക്ഷേപങ്ങളിൽ സംസ്ഥാന പൊലീസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

അതേസമയം കൊച്ചി വിമാനത്താവളത്തിലും നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് നടന്നതായി റിപ്പോർട്ട് പുറത്തുവന്നു. ഈ വർഷം മാത്രം കടത്തിയത് 107 കിലോ സ്വർണമെന്നാണ് സൂചന. ചെറിയ അളവുകളിലാണ് സ്വർണം കടത്തിയത്. സ്വപ്‌ന ഈ വർഷം അഞ്ച് തവണ വിദേശയാത്ര നടത്തിയെന്നും ഇതിൽ രണ്ടുതവണ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തി. കഴിഞ്ഞ ആറ് മാസമായി സ്വപ്‌ന ഡിആർഐ നിരീക്ഷണത്തിലുണ്ടായിരുന്നു.

Latest Stories

പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടലില്‍ റെയിഡ്; പുറത്ത് തമ്പടിച്ച് സിപിഎം ബിജെപി പ്രവര്‍ത്തകര്‍; വ്യാപക സംഘര്‍ഷം

ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേവിഡ് ബെക്കാം, സിനദീൻ സിദാൻ എന്നിവർ ഉപയോഗിച്ചിരുന്ന ഡ്രസ്സിംഗ് റൂം ലോക്കറുകൾ റയൽ മാഡ്രിഡ് 10,000 പൗണ്ടിന് ലേലത്തിൽ വെച്ചതായി റിപ്പോർട്ട്

"എന്റെ ചിന്നത്തമ്പി ദുല്‍ഖറിന്റെ ചിത്രം ലക്കി ഭാസ്‌കറും ഗംഭീരമായി പോകുന്നുവെന്നറിഞ്ഞു, സിനിമ കാണാത്തവരുണ്ടെങ്കില്‍ പോയി കാണണം' വൈറൽ ആയി സൂര്യയുടെ വാക്കുകൾ

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത