ലഹരി വിഷയത്തിൽ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സഭയിൽ അനുമതി. പി സി വിഷ്ണുനാഥ് എംഎൽഎ നൽകിയ അടിയന്തര പ്രമേയ നോട്ടീസിന്മേൽ സഭ നിർത്തിവെച്ച് ചർച്ച ചെയ്യാനാണ് സ്പീക്കർ അനുമതി നൽകിയിരിക്കുന്നത്. ഉച്ചയ്ക്ക് 12 മുതൽ 2 മണിവരെയാണ് അടിയന്തര പ്രമേയം സഭ ചർച്ച ചെയ്യുന്നത്. സമൂഹത്തിൽ ലഹരി വ്യാപനമെന്ന് അടിയന്തര പ്രമേയ നോട്ടീസിൽ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചിരുന്നു.