നയപ്രഖ്യാപന പ്രസംഗത്തിൻമേലുള്ള നന്ദിപ്രമേയ ചർച്ചക്ക് നിയമസഭയിൽ തുടക്കമായി. പ്രതിഷേധ പ്ലക്കാർഡുകളുമായാണ് പ്രതിപക്ഷം സഭയിലുള്ളത്. ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെയാണ് ചോദ്യോത്തര വേളയിൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തിയത്.
അതേസമയം നയം പറയാൻ മടിച്ച ഗവർണർക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് ഭരണപക്ഷം. എക്സാലോജിക്ക് അടക്കം വിവാദ വിഷയങ്ങളിൽ ആഞ്ഞടിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. നന്ദിപ്രമേയ ചർച്ചയ്ക്കായി നിയമസഭ ഇന്നു മുതൽ 3 ദിവസമാണ് സമ്മേളിക്കുക.
ഇന്നു മുതൽ ബുധൻ വരെയാണു നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച. നന്ദിപ്രമേയ ചർച്ചയ്ക്കു ശേഷമുള്ള 2 ദിവസങ്ങൾ നിയമ നിർമാണത്തിനായാണ് നീക്കിവച്ചിട്ടുള്ളത്. ഫെബ്രുവരി അഞ്ചിന് ആണ് സംസ്ഥാന ബജറ്റ്.