സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്; വരുന്നത് അതിതീവ്ര മഴ

സംസ്ഥാനത്ത് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്. കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. നേരത്തെ മൂന്ന് ജില്ലകളിലായിരുന്നു ഓറഞ്ച് അലർട്ട്. തെക്കൻ, മധ്യ കേരളത്തിൽ ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്കും നാളെ (ഡിസംബർ 12,13 തീയതികളിൽ) ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മന്നാർ കടലിടുക്കിന് മുകളിലായി ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളിൽ തെക്കൻ തമിഴ്നാട് തീരത്തേക്ക് ഇത് നീങ്ങി ശക്തി കുറയാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്.

Latest Stories

നടിയെ ആക്രമിച്ച കേസ്; മുൻ ഡിജിപി ആർ ശ്രീലേഖയ്ക്ക് കോടതി നോട്ടീസ്, നടപടി അതിജീവിതയുടെ ഹർജിയിൽ

തുണി അഴിച്ച് അഭിനയിക്കണം, സ്‌ക്രിപ്റ്റ് ഉണ്ട് എന്ന് പ്രൊഡക്ഷന്‍ കമ്പനി; മറുപടിയുമായി ഉര്‍ഫി ജാവേദ്

ജോ റൂട്ട് ഒന്നും അല്ല, നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടെസ്റ്റ് താരം അവൻ: റിക്കി പോണ്ടിങ്

ചാമ്പ്യന്‍സ് ട്രോഫി 2025: ഇന്ത്യ-പാകിസ്ഥാന്‍ തര്‍ക്കത്തിനിടയില്‍ വലിയ മാറ്റത്തിന് പദ്ധതിയിട്ട് ഐസിസി

എങ്ങണ്ടിയൂരിലെ വിനായകന്റെ ആത്മഹത്യ; പൊലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്

ഒന്‍പത് വര്‍ഷത്തിനിടെ ആദ്യമായി അത് സംഭവിച്ചു!, ഗാബ ടെസ്റ്റില്‍നിന്ന് സൂപ്പര്‍താരത്തെ പുറത്താക്കാന്‍ ഓസീസ്

4,23,554 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; ആയിരം ഭൂരഹിതര്‍ക്ക് കൂടി ഭൂമി, മുന്‍ഗണന അതിദരിദ്രര്‍ക്ക്; ലൈഫ് ചിറ്റിലപ്പിള്ളി ഭവനപദ്ധതി രണ്ടാം ഘട്ടം ധാരണാപത്രം ഒപ്പിട്ടു

അടുത്ത മത്സരത്തിൽ ബുംറക്ക് എതിരായ എന്റെ പ്ലാൻ ഇങ്ങനെ, അപ്പോൾ കാണാം കളി; മിച്ചൽ മാർഷ് പറയുന്നത് ഇങ്ങനെ

BGT 2024: "ദീർഘകാലം അവന് ക്രിക്കറ്റിൽ തുടരാൻ സാധിക്കില്ല, അതിന് കാരണം ആ താരത്തിന്റെ വണ്ണമാണ്"; തുറന്നടിച്ച് മുൻ സൗത്ത് ആഫ്രിക്കൻ താരം

ചാണ്ടി ഉമ്മനെ അനുകൂലിച്ചു; യൂത്ത് കോൺഗ്രസ് നേതാവ് ജെഎസ് അഖിലിനെതിരെ പാർട്ടി നടപടി