കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ കോടതിയുടേതാണ് ഉത്തരവ്. പയ്യന്നൂര്‍ പടിയോട്ടുചാല്‍ പൂതംകണ്ടം ഗവൺമെന്റ് യു.പി സ്‌കൂളിലെ പി.ടി. അധ്യാപകനായ എം. പ്രഭാകരന്‍ നമ്പ്യാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഉത്തരവ്.
ജനുവരി മൂന്നിന് ഹര്‍ജിക്കാരന് അനുകൂലമായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ നല്‍കിയ ഉത്തരവ് പൊതുവിദ്യാഭ്യാസ സെക്രട്ടറി നടപ്പാക്കാത്തതിനെതിരെയാണ് പ്രഭാകരന്‍ നമ്പ്യാര്‍ ട്രിബ്യൂണലിൽ ഹര്‍ജി നല്‍കിയത്.
ചെയര്‍മാന്‍ ജസ്റ്റിസ് ടി.ആര്‍ രാമചന്ദ്രന്‍ നായര്‍, അംഗം കെ.ജോസ് സിറിയക് എന്നിവരുടെ ബെഞ്ചാണ് അറസ്റ്റിന് ഉത്തരവിട്ടത്. ഫെബ്രുവരി ഒമ്പതിനാണ് കേസ് ഇനി പരിഗണിക്കുക.