സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ വിശദീകരണവുമായി പിവി അന്‍വര്‍. പാര്‍ട്ടി നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടുന്ന നിലയില്‍ പൊലീസ് സംവിധാനമെത്തി നില്‍ക്കുന്നുവെന്നും താന്‍ അതിനെയാണ് ചോദ്യം ചെയ്തതെന്നും പിവി അന്‍വര്‍ പറഞ്ഞു. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും അന്‍വര്‍ വ്യക്തമാക്കി.
താന്‍ സാധാരണക്കാര്‍ക്ക് ഒപ്പം നിലനില്‍ക്കും. ഒപ്പം നില്‍ക്കാന്‍ ആളുണ്ടെങ്കില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും എംവി ഗോവിന്ദന്റെ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ അന്‍വര്‍ അറിയിച്ചു. മലപ്പുറത്തെ 16 മണ്ഡലങ്ങളിലും പര്യടനം നടത്തി പ്രസംഗിക്കും. കര്‍ഷകരുടെ പ്രശ്‌നം ഏറ്റെടുക്കും. തീപ്പന്തം പോലെ കത്തുമെന്നും അന്‍വര്‍ പറഞ്ഞു.
സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് അന്‍വര്‍ ഉന്നയിച്ചത്. പാര്‍ട്ടി ഓഫീസുകളില്‍ സാധാരണക്കാരെത്തുന്നില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുളള വോട്ട് ഇവിടുത്തെ സാധാരണക്കാരുടേതാണ്. കര്‍ഷക തൊഴിലാളികളും ഓട്ടോ ഡ്രൈവര്‍മാരും പോലുളള സാധാരണക്കാരുടേത്. ഈ പാര്‍ട്ടിക്ക് വേണ്ടി അവര്‍ ജീവന്‍ കൊടുക്കുമെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.
എന്നാല്‍ പാര്‍ട്ടി ഓഫീസിലേക്ക് സാധാരണക്കാര്‍ക്ക് വരാന്‍ പറ്റാത്ത സ്ഥിതിയാണ്. എത്ര ലോക്കല്‍ നേതാക്കള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും അന്‍വര്‍ ചോദിക്കുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലെ വടകരയിലെ സിപിഎം തോല്‍വിയെ കുറിച്ചും അന്‍വര്‍ പ്രതികരിച്ചു. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ജനം നല്‍കിയ തിരിച്ചടിയാണ്. വടകരയില്‍ തോറ്റത് കെകെ ശൈലജയുടെ കുഴപ്പം കൊണ്ടല്ലെന്നും അന്‍വര്‍ പറഞ്ഞു.
ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം സിപിഎം വിലയിരുത്തിയില്ല. പാര്‍ട്ടി സഖാക്കളുടെ വിഷയങ്ങളില്‍ താന്‍ നടത്തിയ അന്വേഷണം പോലും സിപിഎം നടത്തുന്നില്ലെന്നും അന്‍വര്‍ വിമര്‍ശിച്ചു.