ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങള്‍ നടക്കുന്നില്ല, ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാമെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

ലൗ ജിഹാദിനായി സംഘടിത ശ്രമങ്ങളില്ലെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍. മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിക്കുന്ന ചില ഒറ്റപ്പെട്ട സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളതെന്നും, അതിന്റെ പേരില്‍ ഏതെങ്കിലും ഒരു സമുദായത്തെ കുറ്റപ്പെടുത്താനാവില്ലെന്നും കമ്മീഷന്‍ അദ്ധ്യക്ഷന്‍ ഇക്ബാല്‍ സിങ് ലാല്‍പുര പറഞ്ഞു. പരാകികളുണ്ടെങ്കില്‍ ഇടപൊമെന്നും ലാല്‍പുര പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

കേരളത്തിലെ ക്രൈസ്തവര്‍ക്ക് പരാതികളുണ്ടെങ്കില്‍ ഇടപെടാം. അതിനായി സംസ്ഥാനത്തെത്താമെന്ന് ലാല്‍പുര വ്യക്തമാക്കി. മതത്തിന്റെ പേരില്‍ തെറ്റിദ്ധരിപ്പിച്ച് വിവാഹം നടത്തി മതം മാറ്റുന്ന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇത്തരത്തിലുള്ള പരാതികള്‍ പരിശോധിച്ച് സംസ്ഥാനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറായാല്‍ കമ്മീഷന്‍ ചര്‍ച്ച ചെയ്ത് നിലപാട് വ്യക്തമാക്കും. ജഹാംഗീപുരിയിലേയും, ജോധ്പൂരിലേയും പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ചെറിയൊരു വിഭാഗം ആളുകള്‍ മാത്രമാണെന്നും, വിഷയത്തില്‍ സംസ്ഥാനങ്ങളോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു.

ജഹാംഗീപുരിയിലെ ഇടിച്ചുനിരത്തല്‍ ഊതിപ്പെരുപ്പിച്ച് വലിയ പ്രശ്‌നമാക്കുകയാണ്. ഒഴിപ്പിക്കലിനെതിരെ പരാതികള്‍ കിട്ടിയിട്ടില്ലെന്നും, ചട്ടപ്രകാരമാണെങ്കില്‍ പൊളിക്കല്‍ നിര്‍ത്തി വയ്ക്കരുതെന്നും ലാല്‍പുര പറഞ്ഞു.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന