'ഡമ്മിയല്ല, ഒറിജിനൽ ഷിപ്പ്'; വിഴിഞ്ഞം തുറമുഖം ട്രയൽറണ്ണിന് സജ്ജമെന്ന് ഡോ.ദിവ്യ എസ് അയ്യർ

വിഴിഞ്ഞം തുറമുഖം ട്രയൽറണ്ണിന് പൂർണ സജ്ജമെന്ന് അന്താരാഷ്ട്ര തുറമുഖ മാനേജിങ് ഡയറക്ടർ ഡോ.ദിവ്യ എസ് അയ്യർ ഐഎഎസ്. വിഴിഞ്ഞത്ത് വരുന്നത് ഡമ്മിയല്ലെന്നും ഒറിജിനൽ ഷിപ്പ് ആണെന്നും ഡോ.ദിവ്യ എസ് അയ്യർ പറഞ്ഞു. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാർട്ടേഡ് മദർഷിപ്പായ സാൻഫെർണാഡോ ഇന്ന് വൈകിട്ടാണ് വിഴിഞ്ഞത്ത് എത്തുക.

സമുദ്രാധിഷ്ഠിത വാണിജ്യമേഖലയിൽ ഭാരതത്തിൻ്റെ കവാടമായി വിഴിഞ്ഞം തുറമുഖം മാറുമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു. സ്വകാര്യ-പൊതുപങ്കാളിത്തത്തിന്റെ മികച്ച മാതൃകയായി വിഴിഞ്ഞം തുറമുഖം 2028ൽ പൂർണസജ്ജമാകുമെന്നും ദിവ്യ എസ് അയ്യർ കൂട്ടിച്ചേർത്തു. തുറമുഖം പൂർണസജ്ജമാകുന്ന സമയം തന്നെ റെയിലും സാധ്യമാകും. വരുന്ന നാല് വർഷംകൊണ്ട് പതിനായിരം കോടിയുടെ നിക്ഷേപമാണ് വിഴിഞ്ഞത്തെത്തുകയെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.

ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയാണ് മെസ്കിന്റെ ചാറ്റേഡ് മദർഷിപ്പ്. 110 ലധികം രാജ്യങ്ങളില്‍ കാര്‍ഗോ സര്‍വീസ് നടത്തുന്ന ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ കപ്പലാണ് ട്രയൽ റണ്ണിന് എത്തുന്നത്. അധികം വൈകാതെ കമ്മീഷനിംഗ് നടത്തുമെന്നാണ് സൂചന. ട്രാൻസ്ഷിപ്പ്മെൻ്റ് എന്ന നിലയിലാണ് തുറമുഖം വിഭാവനം ചെയ്‌തിരിക്കുന്നത്. മദർഷിപ്പിലെത്തുന്ന കാർഗോ പോർട്ടിലിറക്കുകയും അത് മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നതുമാണ് ഒന്നാം ഘട്ടം.

മൂന്ന് ഘട്ടങ്ങൾ പൂർത്തിയാകുന്നതോടെ രാജ്യത്തിന്റെ ഇറക്കുമതി, കയറ്റുമതിയുടെ നല്ലൊരു ഭാഗവും വിഴിഞ്ഞം വഴിയാവുകയും. ഇതോടെ തുറമുഖത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ വികസിക്കുകയും ആവശ്യമുള്ള കാർഗോ, റെയിൽ -റോഡ് അടക്കമുള്ള സൗകര്യങ്ങൾ വർധിപ്പിക്കുകയും ചെയ്യും. ഇതിനാവശ്യമായ റെയിൽ ഗതാഗതത്തിനായി കൊങ്കൺ തുരങ്കപാതയ്ക്കുള്ള ഡിപിആർ അംഗീകരിച്ചതായും ദിവ്യ എസ് അയ്യർ വ്യക്തമാക്കി.

രണ്ടായിരം കണ്ടെയ്നറുകളുമായാണ് കപ്പൽ എത്തുന്നത്. ചൈനയിലെ ഷിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തേക്ക് എത്തുന്നത്. മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ, എട്ട് ഷിപ്പ് ടു ഷോർ ക്രെയ്നും 23 യാർഡ് ക്രെയ്നുകളും ചരക്ക് ഇറക്കും. മദ്രാസ് ഐഐടി വികസിപ്പിച്ചെടുത്ത സോഫ്‌റ്റ്‌വേറിൽ പ്രവർത്തിക്കുന്ന തുറമുഖ നാവിഗേഷൻ സെന്ററാകും വിഴിഞ്ഞത്ത് നിയന്ത്രിക്കുക.

അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി വായ്പയെടുക്കാൻ തീരുമാനമായിരുന്നു. 2100 കോടി രൂപ നബാർഡിൽ നിന്ന് വായ്പയെടുക്കാനാണ് തുറമുഖ വകുപ്പിൽ ധാരണയായത്. വായ്പയ്ക്കുള്ള അനുമതി നേരത്തെ മന്ത്രിസഭായോഗം നൽകിയിരുന്നു. 8.4% ആണ് പലിശനിരക്ക്. ഹെഡ് കോയിൽ നിന്ന് വായ്പ കൊടുക്കാൻ ആദ്യം തീരുമാനിച്ചെങ്കിലും പലിശ നിരക്ക് കുറവായതിനാൽ നബാർഡിനെ തിരഞ്ഞെടുക്കുകയായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് ഇനി മൊത്തം വേണ്ടത് 2995 കോടി രൂപയിലധികമാണ്.

Latest Stories

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വീട്ടിലെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; കേസെടുത്ത് പൊലീസ്, സിറാജുദ്ദീനെതിരെ ആരോപണവുമായി യുവതിയുടെ കുടുംബം

പകരത്തിന് പകരം; യുഎസ് ഉൽപ്പന്നങ്ങൾക്ക് 34% തീരുവ ചുമത്തി ചൈന

MI UPDATES: അവസാനം എല്ലാ ശരിയായി, ഇനി ഇവരെ എതിരാളികള്‍ക്ക് തൊടാന്‍ കഴിയില്ല, ട്രെന്റ് ബോള്‍ട്ടിനൊപ്പം ചേര്‍ന്ന്‌ ജസ്പ്രീത് ബുംറ, വൈറല്‍ വീഡിയോ

കൊച്ചിയില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

ചെങ്കൊടിയേന്തി വഴിവെട്ടി വന്ന ബേബി

ഗാസയിലെ ഡോക്ടർമാരെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ സംഭവം; സ്വതന്ത്ര അന്വേഷണം വേണമെന്ന് ഓസ്‌ട്രേലിയ

നാടുകടത്തപ്പെടുന്നവരും മനുഷ്യരാണ്; കുടിയിറക്കപ്പെടുന്നവരുടെ വീഡിയോയ്ക്ക് പശ്ചാത്തല സംഗീതം; വിമര്‍ശനം ഏറ്റുവാങ്ങി വൈറ്റ് ഹൗസ്

ബെനെല്ലിയുടെ കുഞ്ഞൻ സ്‌ക്രാംബ്ലർ ലിയോൺസിനോ 250 വീണ്ടും ഇന്ത്യയിലേക്ക്..

GT VS SRH: എനിക്ക് അവരുടെ ലോജിക്ക് മനസിലാവുന്നില്ല, ഈ കളിക്കാരെ ഇറക്കിയാല്‍ ഗുജറാത്തിന് അത്‌ ഗുണം ചെയ്യും, നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ച് മുന്‍ ഇന്ത്യന്‍ താരം