ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനോട് പ്രതികരിച്ച് ഓര്‍ത്തഡോക്സ് സഭ. ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിലല്ല കാര്യം. അത് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം എന്ന് വൈദിക ട്രസ്റ്റി ഫാ. എം ഒ ജോണ്‍ പ്രതികരിച്ചു.
ന്യൂനപക്ഷ വകുപ്പ് ഒരു മതത്തിനോ ഒരു സംഘടനയുടേതോ കുത്തകയല്ലെന്നും മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പ് ഏറ്റെടുക്കുമ്പോള്‍ ആ പരാതിക്ക് പരിഹാരമുണ്ടാകണമെന്നും വൈദിക ട്രസ്റ്റി ഫാ. എം ഒ ജോണ്‍ ആവശ്യപ്പെട്ടു.
ന്യൂനപക്ഷങ്ങള്‍ക്ക് അവകാശപ്പെട്ട പദ്ധതികളും ആനുകൂല്യങ്ങളും ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് മാത്രമായി ഒതുങ്ങുന്നുവെന്ന് ഓര്‍ത്തഡോക്സ് സഭ വിമർശിച്ചു.
പള്ളിത്തര്‍ക്കത്തില്‍ കോടതിവിധി നടപ്പാക്കാൻ ഇനിയെങ്കിലും സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു.