മദ്ധ്യസ്ഥ ശ്രമങ്ങളെ തള്ളി ഓർത്തഡോക്സ് സഭ; ചർച്ചകൾക്ക് താത്പര്യമില്ലെന്ന് അറിയിച്ച് ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാർക്ക് കത്തയക്കും

സഭാതർക്കത്തിൽ മദ്ധ്യസ്ഥ ശ്രമങ്ങളെ പൂർണമായും തള്ളി ഓർത്തഡോക്സ് സഭ. ചർച്ചകൾക്ക് താത്പര്യമില്ലെന്ന് അറിയിച്ച് ഇതര ക്രൈസ്തവ സഭ മേലദ്ധ്യക്ഷന്മാർക്ക് കത്തയക്കുമെന്ന് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിത്വീയൻ കാതോലിക്ക ബാവ പറഞ്ഞു. സുപ്രീം കോടതി വിധിക്ക് മുകളില്‍ ആരും മദ്ധ്യസ്ഥതയ്ക്ക് വരണ്ടെന്നും ചിലരുടെ കുതന്ത്രമാണ് അനുരജ്ഞന ശ്രമങ്ങള്‍ക്ക് പിന്നിലെന്നും ബസേലിയോസ് മര്‍ത്തോമാ കാതോലിക്കാ ബാവ തുറന്നടിച്ചു. പ്രശ്നത്തിൽ മദ്ധ്യസ്ഥത വഹിക്കാനുള്ള ഇതര ക്രൈസ്തവ സംഘടനകളുടെ നിലപാടിനെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. ഇതിന് പിന്നാലെയാണ് ഓർത്തഡോക്സ് സഭയുടെ പ്രതികരണം.

ഓര്‍ത്തഡോക്സ് – യാക്കോബായ സഭകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മദ്ധ്യസ്ഥ ശ്രമങ്ങള്‍ക്ക്  തയ്യാറാണെന്ന് കാട്ടി അഞ്ച് സഭകളുടെ അദ്ധ്യക്ഷന്‍മാരാണ് ഇന്നലെ ഇരുസഭകള്‍ക്കും കത്ത് നല്‍കിയത്. ഓർത്തഡോക്സ് യുവജനപ്രസ്ഥാനം നടത്തിയ സഹനസമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഓർത്തഡോക്സ് സഭ കാതോലിക്ക ബാവ കോടതി വിധി നടപ്പിലാക്കാതെയുള്ള ഒരു ചർച്ചകൾക്കും സഭ സന്നദ്ധമല്ലെന്ന പ്രഖ്യാപനമാണ് നടത്തിയത്. സുപ്രീം കോടതി വിധി അനുസരിക്കാത്തവരുമായി എന്ത് മദ്ധ്യസ്ഥ ചര്‍ച്ചയാണ് നടത്തേണ്ടതെന്നും കാതോലിക്കാ ബാവ ചോദിച്ചു.

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി