ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്കരണം, സര്‍ക്കാര്‍ അനാവശ്യ വിവാദമുണ്ടാക്കുന്നു: പി.കെ കുഞ്ഞാലിക്കുട്ടി

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം അമിത പാശ്ചാത്യവത്ക്കരണമാണെന്ന് മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അത് നടപ്പാക്കുന്നതിന് മുമ്പ് ഇവിടുത്തെ സാമൂഹിക സാംസ്‌കാരിക രീതി പരിശോധിക്കണമെന്നും സര്‍ക്കാര്‍ അനാവശ്യ വിവാദമുമണ്ടാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.

കുട്ടികള്‍ നേരിടുന്ന പ്രതിസന്ധിയാണ് സര്‍ക്കാര്‍ പരിഹരിക്കേണ്ടത്. സംസ്ഥാനത്തെ വിദ്യാഭ്യാസ സൗകര്യം വര്‍ദ്ധിപ്പിക്കുന്നില്ല. സീറ്റ് വിഷയം ചര്‍ച്ച ചെയ്യുന്നില്ല. എല്ലാ കുട്ടികള്‍ക്കും പഠിക്കാനുള്ള സൗകര്യമൊരുക്കണം. അനാവശ്യ വിവാദത്തേക്കാള്‍ വിദ്യാഭ്യാസമാണ് പ്രധാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എം കെ മുനീര്‍ എംഎല്‍എയുടെ പരാമര്‍ശം വിവാദമായതിന് പിന്നാലെയാണ് പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് നല്ലത് തന്നെയാമ് പക്ഷെ കേരളം കഴിഞ്ഞു പോകുന്നത് സര്‍ക്കാരിന്റെ കിറ്റിലല്ല. സര്‍ക്കാര്‍ സഹായത്തേക്കാള്‍ ജനങ്ങളിലേക്കെത്തുന്നത് സന്നദ്ധ സംഘടനകളുടെ സഹായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്ലിം ലീഗ് കോണ്‍ഗ്രസിന് ഒപ്പമാണ്. കോണ്‍ഗ്രസിനെ ഒറ്റപ്പെടുത്താന്‍ സമ്മതിക്കില്ല. സാദിക്കലി തങ്ങള്‍ സോണിയ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം അറിയിച്ചു കത്തെഴുതിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍