മീന്‍വിഭവങ്ങള്‍ക്ക് അമിതവില; ഹോട്ടലിന് എതിരെ നടപടിക്ക് ശിപാര്‍ശ

മീന്‍ വിഭവങ്ങള്‍ക്ക് അമിത വില ഈടാക്കിയ ഹോട്ടലിനെതിരെ നടപടിക്ക് കളക്ടര്‍ക്ക് ശിപാര്‍ശ നല്‍കി സിവില്‍ സപ്ലൈസ് അധികൃതര്‍. ചേര്‍ത്തല എക്സ്റേ ജംഗ്്ഷനു സമീപത്തെ ഹോട്ടലിനെതിരെയാണ് നടപടിയെടുക്കാന്‍് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

നിരന്തരമായി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ഹോട്ടലില്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. ചേര്‍ത്തല മുട്ടം മാര്‍ക്കറ്റിലെ 25 കടകളിലും പരിശോധന നടത്തിയിരുന്നു. ഏഴു ഹോട്ടലുകളില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്.

ഈ കടകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി ഗാനാദേവി അറിയിച്ചു. ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫീസര്‍ സി ജയപ്രകാശിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.

‘കരിമീന്‍ വറുത്തതിന് 350 മുതല്‍ 450 രൂപ, തിലോപ്പിയയ്ക്ക് 250 മുതല്‍ 300 രൂപ, കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചതിന് 550, ഒരു അയല വറുത്തതിന് 200 രൂപ.’- ഇങ്ങനെയായിരുന്നു ഭക്ഷ്യസാധനങ്ങളുടെ വില. അമിതവില ഈടാക്കിയത് ശരിയല്ലെന്ന് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Latest Stories

രാജ്യത്ത് എച്ച്എംപിവി രോഗം ബാധിച്ചവരുടെ എണ്ണം ആറായി; ആശങ്കപെടേണ്ടതില്ലെന്ന് വിദഗ്ധർ

മന്ത്രി കഞ്ചാവ് വലിക്കുന്നതിനെ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു; സജി ചെറിയാന്‍ പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പു പറയണം; പ്രതിഷേധവുമായി മദ്യവിരുദ്ധ ഏകോപന സമിതി

BGT 2025: " രോഹിത് ശർമ്മയുടെ തകർച്ചയ്ക്ക് കാരണമായത് അതാണ്"; മുൻ ഓസ്‌ട്രേലിയൻ ഇതിഹാസത്തിന്റെ വാക്കുകൾ വൈറൽ

വിമതനീക്കം, കനേഡിയന്‍ പ്രധാനമന്ത്രി പദവും ലിബറല്‍ പാര്‍ട്ടി നേതൃസ്ഥാനവും രാജിവെച്ച് ജസ്റ്റിന്‍ ട്രൂഡോ; അഭ്യന്തര സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് നേട്ടം

പാലക്കാട് സ്വദേശി നിമിഷപ്രിയയുടെ വധശിക്ഷ യമൻ പ്രസിഡന്റ് അഗീകരിച്ചിട്ടില്ലെന്ന് യമൻ എംബസി

രോഹിത് ശർമ്മ കാരണം എട്ടിന്റെ പണി കിട്ടി നടി വിദ്യ ബാലന്; സംഭവം വിവാദത്തിൽ

ഇരുപതുവര്‍ഷമായി ആള്‍താമസമില്ലാത്ത വീടിന്റെ ഫ്രിഡ്ജിനുള്ളില്‍ തലയോട്ടിയും അസ്ഥികളും, സംഭവം എറണാകുളം ചോറ്റാനിക്കരയില്‍

"ഓരോ ദിവസം കൂടും തോറും മെസിയുടെ ലെവൽ കൂടുകയാണ്"; അർജന്റീനൻ താരത്തിന്റെ വാക്കുകൾ വൈറൽ

എച്ച്എംപി വൈറസ്: ആശങ്കപ്പെടേണ്ട സാഹചര്യമില്ല, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം: മന്ത്രി വീണാ ജോര്‍ജ്

"ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വഴി ആണ് ഞാൻ പിന്തുടരുന്നത്"; ചെൽസി താരത്തിന്റെ വാക്കുകൾ വൈറൽ