കേരളത്തില്‍ 2004 ആവര്‍ത്തിക്കും; ഇടത് തരംഗം ആഞ്ഞടിക്കും; വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍സിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ 2004 ആവര്‍ത്തിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ ഭരണത്തിനെതിരെയും മതവര്‍ഗീയ രാഷ്ട്രീയത്തിനെതിരെയും, വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍ഗ്രസിന് വോട്ട് ചെയ്തിട്ട് കാര്യമില്ലെന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി. അതുകൊണ്ടുതന്നെ ഇക്കുറിയും നടക്കുമെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

Read more

2024 = 2004
കേരളത്തില്‍
പതിനെട്ടാം ലോകസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് 2024 ഏപ്രില്‍ 26 ന് നിശ്ചയിച്ചിരിക്കുകയാണല്ലോ.
2004ല്‍ ഇതുപോലെ ഏപ്രില്‍,മെയ് മാസങ്ങളിലായിരുന്നു രാജ്യത്ത് പതിനാലാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തീയ്യതികള്‍.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ തുടര്‍ഭരണത്തിനെതിരെയും മതവര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരെയും വിശ്വസിക്കാന്‍ പറ്റാത്ത കോണ്‍സിന് വോട്ട് ചെയ്തിട്ട് കാര്യമില്ല എന്ന് മതനിരപേക്ഷ കേരളം 2004ല്‍ വിധിയെഴുതി.
ഇടത് തരംഗം ആഞ്ഞ് വീശിയ 2004,
കേരളത്തില്‍ 2024ല്‍ ആവര്‍ത്തിക്കും..