കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം': പി. ജയരാജന്റെ പുസ്തകം കത്തിച്ചു; 30 പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

സിപിഎം നേതാവ് പി. ജയരാജന്റെ ‘കേരളം, മുസ്ലിം രാഷ്ട്രീയം, രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം കത്തിച്ച സംഭവത്തില്‍ പിഡിപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കോഴിക്കോട് നടക്കാവ് പൊലീസാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പുസ്തകം പ്രകാശനം ചെയ്ത വേദിക്ക് അടുത്തായായിരുന്നു പിഡിപി പ്രവര്‍ത്തകര്‍ പുസ്തകം കത്തിച്ചത്. പുസ്തകത്തിന്റെ ഉള്ളടക്കത്തില്‍ അബ്ദുള്‍ നാസര്‍ മഅദനിയെയും പിഡിപിയെയും മോശമായ രീതിയില്‍ പരാമര്‍ശിച്ചു എന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

അന്യായമായ സംഘം ചേരല്‍, വഴി തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി, കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.മതതീവ്രവാദശക്തികളായ ജമാഅത്തെ ഇസ്ലാമിയുടെ പ്രതിലോമ രാഷ്ട്രീയവും കമ്യൂണിസ്റ്റ് വിരുദ്ധതയും ചരിത്രപരമായി തുറന്നുകാട്ടുന്ന പുസ്തകമാണ് ‘കേരളം: മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം ‘. കേരളത്തിലെ ഇസ്ലാമിക രാഷ്ട്രീയത്തെ സൂക്ഷ്മമായി വിശകലനം ചെയ്യുന്ന ഗ്രന്ഥം വര്‍ത്തമാനകാലത്തില്‍ രാഷ്ട്രീയ ഇസ്ലാം ഉയര്‍ത്തുന്ന ഭീഷണി വിലയിരുത്തുന്നുണ്ട്.

മുസ്ലിംലീഗ് സമീപകാലത്തായി ഈ മതതീവ്രവാദശക്തികളോട് കാട്ടുന്ന വിട്ടുവീഴ്ചയും യോജിപ്പും സൂചിപ്പിക്കുന്നുണ്ടിതില്‍. ഇസ്ലാമിന്റെ കേരളീയ ചരിത്രവും വളര്‍ച്ചയും പ്രസക്തിയും വിശദമാക്കുന്ന പുസ്തകം രചിച്ചത് സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം പി ജയരാജനാണ്. മുസ്ലിം ജനത കേരളത്തില്‍ കടന്നുവന്ന വഴികള്‍, മലബാര്‍ ലഹളയടക്കമുള്ള ചരിത്ര സംഭവങ്ങള്‍ എന്നിവ ഇതില്‍ വിശദമാക്കുന്നു.

മലബാര്‍ കലാപത്തെ കോണ്‍ഗ്രസും മുസ്ലിംലീഗും വര്‍ഗീയമായി ചിത്രീകരിച്ചതിനെ രേഖകളുടെ പിന്‍ബലത്തില്‍ വിവരിക്കുന്നുവെന്നതാണ് പ്രത്യേകത. ലീഗും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമടക്കം മുസ്ലിം സമുദായ സംഘടനകളുടെ പിറവി, പ്രവര്‍ത്തനം ഇവയും പഠനവിധേയമാണ്. മുസ്ലിംസ്ത്രീകളുടെ മുന്നേറ്റം, വിദ്യാഭ്യാസ പുരോഗതി തുടങ്ങി സാമൂഹ്യജീവിതത്തിലെ വിവിധമണ്ഡലങ്ങളിലെ ചലനങ്ങളും പരാമര്‍ശിക്കുന്നു.

ആര്‍എസ്എസുമായി ജമാഅത്തെ നടത്തിയ രഹസ്യചര്‍ച്ചകള്‍, മുഖ്യമന്ത്രിയായിരുന്ന ഇ കെ നായനാരെ വധിക്കാന്‍ മുസ്ലിം തീവ്രവാദികള്‍ നടത്തിയ നീക്കങ്ങള്‍ ഇവയെല്ലാം രാഷ്ട്രീയ ചരിത്ര വിദ്യാര്‍ഥികള്‍ക്ക് പുതിയ അറിവ് പകരും. 1948-ല്‍ രൂപീകരണഘട്ടം മുതല്‍ ജമാഅത്തെ ഇസ്ലാമി കേരളത്തില്‍ സ്വീകരിച്ച നിലപാടുകള്‍ കമ്യൂണിസ്റ്റ് വിരുദ്ധമായിരുന്നുവെന്നത് വസ്തുനിഷ്ഠമായി പ്രതിപാദിക്കുന്നുണ്ട് ‘രാഷ്ട്രീയ ഇസ്ലാം കേരളത്തില്‍’ എന്ന അധ്യായത്തില്‍. പതിമൂന്ന് അധ്യായങ്ങളിലായി 360 പേജുകളുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ