ഈ സർക്കാരിന് കുഞ്ഞുങ്ങളോട് എന്തിനാണിത്ര പക?: പി.കെ ഫിറോസ്

പാലത്തായിയില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജന് ജാമ്യം ലഭിച്ചതില്‍ വിമര്‍ശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്. പാലത്തായി കേസിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ പൊലീസ് വഴിയൊരുക്കിയിരിക്കുന്നു എന്ന് പി.കെ ഫിറോസ് ആരോപിച്ചു. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഡനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല, ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല എന്ന് പി.കെ ഫിറോസ് അഭിപ്രായപ്പെട്ടു.

കണ്ണൂർ പാലത്തായി പീഡന കേസിൽ ഭാഗിക കുറ്റപത്രം മാത്രമാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചത്. താരതമ്യേന നിസ്സാര വകുപ്പായ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പ് ചുമത്തിയാണ് തലശ്ശേരി പോക്‌സോ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സ്വാഭാവികമായ ജാമ്യം ലഭിക്കുമെന്നിരിക്കെ കുറ്റപത്രം സമർപ്പിക്കാൻ വൈകിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ കാലയളവ് തീരാൻ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പി.കെ ഫിറോസിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്:

ഈ സർക്കാറിന് കുഞ്ഞുങ്ങളോടെന്തിനാണിത്ര പക?

എടപ്പാളിലെ തിയേറ്ററിൽ ബാലികയെ പീഢിപ്പിച്ച സംഭവം ഓർമ്മയില്ലേ? വിവരം ചൈൽഡ് ലൈനെ അറിയിച്ച തിയേറ്റർ ഉടമക്കെതിരെയായിരുന്നു പിണറായിയുടെ പോലീസ് കേസെടുത്തത്. പിന്നീട് വാളയാറിലെ രണ്ട് കുട്ടികൾക്കും നീതി കിട്ടിയില്ല.

ആദ്യത്തെ കുട്ടി പീഢനത്തിന് വിധേയയായി മരണത്തിന് കീഴടങ്ങിയപ്പോഴും പിണറായിയുടെ പോലീസ് അനങ്ങിയിരുന്നില്ല. രണ്ടാമത്തെ കുട്ടിയും ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുകയും സംഭവം വിവാദമാവുകയും ചെയ്തപ്പോൾ മാത്രമാണ് കേസെടുത്തത്. എന്നിട്ടും പ്രതികൾ കേസിൽ നിന്ന് നിഷ്പ്രയാസം രക്ഷപ്പെട്ടു. പോലീസ് അവരെ സഹായിച്ചു എന്ന് പറയുന്നതാണ് ശരി.

ഒരു പോലീസുകാരനെതിരെയും നടപടി ഉണ്ടായില്ല. ഉഭയകക്ഷി സമ്മതപ്രകാരമാണ് പ്രതികൾ കുട്ടികളുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പറഞ്ഞ പോലീസുദ്യോഗസ്ഥൻ പോലും ഇപ്പോഴും സർവ്വീസിൽ ഞെളിഞ്ഞിരിക്കുന്നു.

ഇപ്പോഴിതാ പാലത്തായി കേസിലും പ്രതിക്ക് ജാമ്യം ലഭിക്കാൻ പോലീസ് വഴിയൊരുക്കിയിരിക്കുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്കെതിരെയുള്ള പീഢനമായിട്ടും പോക്സോ ആക്ട് പ്രകാരമുള്ള വകുപ്പ് ചുമത്തിയില്ല. ഈ കേസിലും നീതി ലഭിക്കാൻ പോകുന്നില്ല.

ശിശുക്ഷേമ വകുപ്പ് മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലത്തിലാണ് ഈ ക്രൂരത സംഭവിച്ചത്. അഭ്യന്തര മന്ത്രി പിണറായി വിജയന്റെ ജില്ലയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്.

ശൈലജ ടീച്ചറോടും പിണറായി വിജയനോടും ഒരു കാര്യം ചോദിച്ചോട്ടെ…നിങ്ങളുടെ വീട്ടിലുള്ള ഒരു കുട്ടിക്കാണ് ഇത് സംഭവിച്ചതെങ്കിൽ ഈ നിലപാടായിരുന്നോ നിങ്ങൾ സ്വീകരിക്കുക?

ഈ കുരുന്നുകളുടെ ശാപമൊക്കെ നിങ്ങൾ എവിടെയാണ് കൊണ്ടു പോയി കഴുകിക്കളയുക!!

https://www.facebook.com/PkFiros/posts/3148666888567898

Latest Stories

IPL 2025: ആർക്കാടാ എന്റെ ധോണിയെ കുറ്റം പറയേണ്ടത്, മുൻ ചെന്നൈ നായകന് പിന്തുണയുമായി ക്രിസ് ഗെയ്‌ൽ; ഒപ്പം ആ സന്ദേശവും

വഖഫ് ബില്ലിനെ ഒരേ സ്വരത്തില്‍ എതിര്‍ക്കാന്‍ ഇന്ത്യ മുന്നണി; തീരുമാനം പാര്‍ലമെന്റ് ഹൗസില്‍ ചേര്‍ന്ന മുന്നണിയോഗത്തില്‍

CSK UPDATES: ആ കാര്യങ്ങൾ ചെയ്താൽ ചെന്നൈയെ തോൽപ്പിക്കാൻ ടീമുകൾ പാടുപെടും, ഋതുരാജ് ഉടനടി ആ തീരുമാനം എടുക്കുക; ടീമിന് ഉപദേശവുമായി ക്രിസ് ശ്രീകാന്ത്

അച്ഛന്റെ ലെഗസി പിന്തുടര്‍ന്ന് അവന്‍; സസ്‌പെന്‍സ് പൊളിച്ച് പൃഥ്വിരാജ്, അവസാന ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടു

IPL 2025: ഉള്ള വില കളയാതെ പണി നിർത്തുക പന്ത്, വീണ്ടും ദുരന്തമായി ലക്നൗ നായകൻ; പുച്ഛിച്ച താരത്തിന് പണി കൊടുത്ത് പഞ്ചാബ്

എറണാകുളത്ത് രണ്ടരവയസുകാരിയ്ക്ക് തോട്ടില്‍ വീണ് ദാരുണാന്ത്യം; അപകടം സഹോദരനൊപ്പം കളിക്കുന്നതിനിടെ

അഞ്ച് വര്‍ഷത്തിനിപ്പുറം ഇതാദ്യം; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു

വഖഫ് ഭേദഗതി ബില്ലിനെതിരെ വോട്ടും ചെയ്യണം ചര്‍ച്ചയിലും പങ്കെടുക്കണം; പാര്‍ട്ടി കോണ്‍ഗ്രില്‍ പങ്കെടുക്കുന്നത് അതിനുശേഷം; എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി സിപിഎം

ട്രംപിന്റെ പ്രഖ്യാപനത്തിന് കാതോര്‍ത്ത് ലോകം; താരിഫുകള്‍ ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍; സ്വര്‍ണ വിലയിലെ കുതിപ്പ് തുടരുമോ?

പന്നിയങ്കരയില്‍ പ്രദേശവാസികള്‍ക്ക് ടോളില്ല; തീരുമാനം കനത്ത പ്രതിഷേധത്തെ തുടര്‍ന്ന്