സി.പി.എം തങ്ങളുടെ ജനിതകസ്വഭാവം പുറത്തെടുത്തു: പി.കെ ഫിറോസ്

ജനാധിപത്യ മാർഗ്ഗത്തിൽ വോട്ട് സംഘടിപ്പിക്കാൻ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ് ലീഗ് പ്രവർത്തകൻ മൻസൂറിനെ സി.പി.എം വെട്ടി ഇല്ലാതാക്കിയത് എന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ ഫിറോസ്. കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികൾ തന്നെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു. വോട്ട് പെട്ടിയിലാവുന്ന അവസാനനിമിഷം വരെ കാത്തുനിന്നു. ഒടുവിൽ സി.പി.എം തങ്ങളുടെ ജനിതക സ്വഭാവം പുറത്തെടുത്തു എന്നും പി.കെ ഫിറോസ് പറഞ്ഞു.

പി.കെ ഫിറോസിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:

പ്രിയപ്പെട്ട മൻസൂറിനെ അവർ വെട്ടി ഇല്ലാതാക്കിയത് ജനാധിപത്യ മാർഗ്ഗത്തിൽ വോട്ട് സംഘടിപ്പിക്കാൻ ശ്രമിച്ചുവെന്ന ഒരൊറ്റ കാരണത്താലാണ്. കൊല്ലുമെന്ന് ഉറപ്പിച്ചു പ്രതികൾ തന്നെ പോസ്റ്റുകൾ ഷെയർ ചെയ്യുന്നു. രാത്രി ബോംബെറിയുന്നു, വെട്ടിക്കൊല്ലുന്നു.

വോട്ട് പെട്ടിയിലാവുന്ന അവസാനനിമിഷം വരെ കാത്തുനിന്നു. ഒടുവിൽ സി.പി.എം തങ്ങളുടെ ജനിതകസ്വഭാവം പുറത്തെടുത്തു.

ഇന്നലെവരെ സജീവമായി പ്രവർത്തിച്ചിരുന്ന പ്രിയപ്പെട്ട മൻസൂർ, ഇന്ന് ജീവനറ്റു കിടക്കുന്നു. പ്രാർത്ഥന പകരം നൽകട്ടെ.!

Latest Stories

IPL 2025: അവന്റെ ആ കൊമ്പത്തെ പേരും പെരുമയും ഇല്ലെങ്കിൽ ഇപ്പോൾ ടീമിൽ നിന്ന് പുറത്താണ്, ഇന്ത്യൻ താരത്തെ വിമർശിച്ച് മൈക്കിൾ വോൺ

'പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നു'; വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ തടസപ്പെട്ടു; വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

തെക്കൻ ബെയ്റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

'ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു'; ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണ ജോർജ്

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

പ്രശസ്തി നേടിയത് ഐറ്റം നമ്പറുകളിലൂടെ, ഇനി സിനിമയില്‍ ഭരതനാട്യം അവതരിപ്പിക്കണം: മലൈക അറോറ

MI UPDATES: ആ ഒറ്റ കാരണം കൊണ്ടാണ് അശ്വനി ടീമില്‍ കളിച്ചത്, പ്രാക്ടീസ് മത്സരത്തില്‍...: വെളിപ്പെടുത്തലുമായി ഹാര്‍ദിക് പാണ്ഡ്യ

ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടി; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും

ഹർജി പ്രശസ്തിക്ക് വേണ്ടിയോ? എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി; പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി