നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നടന്‍ സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തില്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് മന്ത്രി പി രാജീവ്. ആരോപണം ഉന്നയിച്ച പരാതിക്കാരി പൊലീസില്‍ പരാതി നല്‍കിയാല്‍ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കോടതി പരിശോധിക്കുന്നുണ്ട്. തുടര്‍ നടപടികള്‍ കോടതി സ്വീകരിക്കും. ഇന്ത്യയിലെവിടെയും ഇത്തരത്തില്‍ ഒരു കമ്മിറ്റി രൂപീകരിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടില്ല. സര്‍ക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. അമ്മ സംഘടനയുടെ ഭാരവാഹികളെല്ലാം ഏത് പാര്‍ട്ടിയിലാണ് ചേര്‍ന്നിരിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
അമ്മയുടെ ഭാരവാഹികളെ സംരക്ഷിക്കേണ്ട ആവശ്യം സര്‍ക്കാരിനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം ലൈംഗികാരോപണത്തെ തുടര്‍ന്ന് കേരള ചലച്ചിത്ര അക്കാദമി സ്ഥാനത്ത് നിന്നും സംവിധായകന്‍ രഞ്ജിത്ത് രാജി വച്ചു.നടി ശ്രീലേഖ മിത്രയുടെ ലൈംഗികാരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്ത് രാജി വച്ചിരിക്കുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്.ലൈംഗികാരോപണത്തെ തുടര്‍ന്ന് ‘അമ്മ’ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും സിദ്ദിഖ് രാജി വച്ചതിന് പിന്നാലെ രഞ്ജിത്തിന്റെ രാജിയ്ക്കായി സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരുന്നു. ഇതോടെയാണ് സംവിധായകന്‍ രാജി വച്ചത്.
രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു.