ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; സംഘാടനത്തിലെ വീഴ്ച ഗൗരവമായി അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്

കല്ലൂര്‍ സ്റ്റേഡിയത്തിലെ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മന്ത്രി പി രാജീവ്. സിറ്റി സ്കാൻ നടത്തിയ ശേഷം മറ്റ് കാര്യങ്ങൾ തീരുമാനിക്കും. പ്രത്യേക മെഡിക്കൽ സംഘം ഉമാ തോമസിനെ നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംഘാടനത്തിലെ വീഴ്ച ഗൗരവമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, അപകടത്തെ തുടര്‍ന്ന് ജിസിഡിഎ എന്‍ജിനീയര്‍മാര്‍ സ്റ്റേഡിയത്തിലെത്തി പരിശോധന നടത്തി. സ്റ്റേജ് നിര്‍മിച്ചത് അനുമതിയില്ലാതെയാണെന്ന് എന്‍ജിനീയര്‍മാര്‍ പറഞ്ഞു. വിളക്ക് കൊളുത്താൻ മാത്രമാണ് സ്റ്റേജെന്നാണ് സംഘാടകര്‍ പറഞ്ഞത്. പരിപാടി നടത്താൻ മാത്രമാണ് സ്റ്റേഡിയം തുറന്നു കൊടുത്തതെന്നും എന്‍ജിനീയര്‍മാര്‍ പറഞ്ഞു.

സംഭവത്തിൽ ജിസിഡിഎ സമഗ്രമായ അന്വേഷണം നടത്തുമെന്ന് ചെയര്‍മാൻ കെ ചന്ദ്രൻപിള്ള പറഞ്ഞു. അഞ്ച് മിനുട്ട് ചടങ്ങിന് വേണ്ടിയാണ് ആ പ്ലാറ്റ് ഫോം ഉണ്ടാക്കിയത്. ബാരിക്കേഡ് ഉണ്ടായിരുന്നില്ല. അതാണ് അപകട കാരണം. സ്റ്റേഡിയത്തിൽ സുരക്ഷാ പ്രശ്നങ്ങള്‍ ഇല്ല. ഉത്തരവാദിത്തം സംഘാടകര്‍ക്കാണ്. എല്ലാ മുൻകരുതലും എടുക്കണമെന്ന് രേഖാമൂലം കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിൽ ജിസിഡജിഎ സമഗ്രമായ അന്വേഷണം നടത്തുമെന്നും ജിസിഡിഎ ചെയര്‍മാൻ കെ ചന്ദ്രൻ പിള്ള പറഞ്ഞു.

Latest Stories

പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരല്‍ കൊണ്ട് തിന്നും; സിപിഎമ്മിന് മറുപടിയുമായി കെ സുധാകരന്‍

ഓപ്പറേഷന്‍ സിന്ദൂര്‍, വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്ര സര്‍ക്കാര്‍; 23 മിനുട്ടുകൊണ്ട് പ്രത്യാക്രമണം, ദൗത്യത്തിന് സഹായിച്ചത് പത്ത് ഉപഗ്രഹങ്ങള്‍

പാകിസ്ഥാന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കി; യുപി സ്വദേശി ഹരിയാനയില്‍ പിടിയിലായി

ജനാധിപത്യ അതിജീവന യാത്ര; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പദയാത്രയ്ക്കിടെ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷം

സിന്ധുനദീജല കരാര്‍ മരവിപ്പിച്ച തീരുമാനം പുനപരിശോധിക്കണം; അഭ്യര്‍ത്ഥനയുമായി പാകിസ്ഥാന്‍ ജലവിഭവ മന്ത്രാലയം

കൊച്ചിയില്‍ കൈക്കൂലി കേസില്‍ പിടിയിലായ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥയ്ക്ക് ജാമ്യം; സ്വപ്‌ന പിടിയിലായത് കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി മന്ത്രിയ്‌ക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

ട്രമ്പിന്റേയും കൂട്ടരുടേയും വെടിനിര്‍ത്തല്‍ അവകാശവാദത്തിലെ പുകമറ!; കശ്മീര്‍ എങ്ങനെ ചര്‍ച്ചയായി? മോദി സര്‍ക്കാര്‍ മറുപടി പറയണം

'സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് അതിനെ നശിപ്പിക്കുക എന്നത് മാത്രമാണ്'; നെഹ്‌റു യുവ കേന്ദ്രയുടെ പേര് മാറ്റിയ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് വി ടി ബൽറാം