'പി സരിൻ അവസരവാദി, സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണം'; ഇ പി ജയരാജന്റെ ആത്മകഥയിൽ വിമർശനം

പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി പി സരിനെതിരെ കടുത്ത വിമർശനമുന്നയിച്ച് ഇ പി ജയരാജൻ. പി സരിൻ അവസര വാദിയാണെന്നും സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്നും വിമർശനമുണ്ട്. ‘കത്തിപ്പടരാൻ കട്ടൻ ചായയും പരിപ്പ് വടയും’ എന്ന ആത്മകഥയിലാണ് വിമർശനം. ആത്മകഥയുടെ ഭാഗങ്ങൾ പുറത്ത് വന്നിരുന്നു.

സ്വതന്ത്രർ വയ്യാവേലി ആകുന്നത് ഓർക്കണമെന്ന് ഇ എം എസ്‌ തന്നെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും ഇ പി ജയരാജൻ പറഞ്ഞു. പിവി അൻവറിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയാണ് ഇപി സരിന്റെ സ്ഥാനാർത്ഥിത്വത്തെ വിമർശിക്കുന്നത്. മരിക്കും വരെ സിപിഎം ആയിരിക്കും. പാർട്ടി വിടുമെന്ന് സ്വപ്നം കണ്ടാൽ ഞാൻ മരിച്ചു എന്നർത്ഥമെന്നും ഇപി പറയുന്നു.

ഡിസി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്ത് വന്നത്. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ കൂട്ടിക്കാഴ്ച്ച വിവാദം ആക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ആത്മകഥയിലെ മറ്റൊരു വിമർശനം. പി സരിൻ അവസരവാദിയാണെന്നും വിമർശനമുണ്ട്. അതേസമയം വാർത്ത തെറ്റാണെന്ന് ഇ പി ജയരാജൻ പറഞ്ഞു. താൻ ബുക്ക് എഴുതി തീർന്നിട്ടില്ലെന്നും ഡി സി ബുക്സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇപി ജയരാജൻ പറഞ്ഞു.

Latest Stories

ഉമ തോമസിന് പരിക്കേറ്റ സംഭവം; മൃദംഗ വിഷന്‍ സിഇഒ അറസ്റ്റില്‍

കുന്നംകുളത്ത് വീട്ടമ്മയെ വീട്ടില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തി

ഭയപ്പെടുത്തുന്ന ഒരു സാഹചര്യവും നിലവില്‍ ഇല്ല, മരുന്നുകളോടും ചികിത്സയോടും ശരീരം നന്നായി തന്നെ പ്രതികരിക്കുന്നുണ്ട്: രാഹുല്‍ മാങ്കൂട്ടത്തില്‍

പുതുവത്സരാഘോഷം: കൊച്ചിയില്‍ കര്‍ശന സുരക്ഷ, ഫോര്‍ട്ട് കൊച്ചിയില്‍ മാത്രം 1000 പൊലീസുകാര്‍

ടെസ്റ്റ് ക്രിക്കറ്റിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച താരം?; ചുരുക്ക പട്ടിക പുറത്തുവിട്ട് ഐസിസി

സന്തോഷ് ട്രോഫി, ഇന്ത്യൻ ഫുട്ബോൾ, അർജന്റീനയുടെ കേരള സന്ദർശനം: സന്തോഷ് ട്രോഫിയുടെ ഫൈനലിൽ പ്രവേശിച്ച കേരളത്തിന്റെ മിന്നും താരം നസീബ് റഹ്‌മാൻ സംസാരിക്കുന്നു

വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു, പ്രത്യേക ധനസഹായത്തിൽ പ്രഖ്യാപനമില്ല

'നീ അറിയാതൊരു നാള്‍'; നാരായണീന്‍റെ മൂന്നാണ്മക്കളിലെ പുതിയ ഗാനം പുറത്ത് വിട്ട് ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്

പന്തിന്റെ വിക്കറ്റ് വീഴ്ത്തിയ ശേഷം ഹെഡ് കാണിച്ചത് അശ്ലീല ആംഗ്യമോ?; വിശദീകരണവുമായി കമ്മിന്‍സ്

'മൃദംഗ വിഷൻ തട്ടിക്കൂട്ട് സ്ഥാപനം, പ്രവർത്തനം വയനാട്ടിലെ കടമുറിയിൽ'; ഗിന്നസ് റെക്കോർഡിന്റെ പേരിൽ നടന്നത് വൻ പണപ്പിരിവ്