മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പി ശശി; ദിനേശന്‍ പുത്തലത്ത് ദേശാഭിമാനി പത്രാധിപരായേക്കും

സിപിഎം സംസ്ഥാന സമിതി അംഗം പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായേക്കുമെന്ന് സൂചന. ദിനേശന്‍ പുത്തലത്താണ് ഇപ്പോഴത്തെ പൊളിറ്റിക്കല്‍ സെക്രട്ടറി. ഇദ്ദേഹത്തെ ദേശാഭിമാനിയുടെ പത്രാധിപരാക്കാനുള്ള ആലോചനയെ തുടര്‍ന്നാണ് പി ശശിയെ പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഈ മാസം 18നും 19നുമായി ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേിയറ്റ്, സംസ്ഥാനസമിതി യോഗങ്ങളില്‍ ചുമതലകളില്‍ ആരൊക്കെ വരണമെന്ന കാര്യത്തില്‍ തീരുമാനമുണ്ടായേക്കും.

സിപിഎമ്മന്റെ പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് നിലവില്‍ ‘ദേശാഭിമാനി’ പത്രാധിപരുടെ ചുമതല നിര്‍വഹിക്കുന്നത്. പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലും പത്രത്തിന്റെ ദൈനംദിന ജോലികളും ഒരുമിച്ച് പൂര്‍ണമായും നടത്താന്‍ പ്രയാസമുള്ളതിനെ തുടര്‍ന്നാണ് പത്രാധിപരെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പൊളിറ്റിക്കല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണനയിലുള്ള സംസ്ഥാന സമിതിയംഗമായ പി ശശി 1996-2001ല്‍ ഇ കെ നയനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അന്നത്തെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു. എകെജി പഠന-ഗവേഷണ കേന്ദ്രത്തിന്റെയും ഇഎംഎസ് അക്കാദമിയുടെയും ചുമതലകളിലേക്കും പുതിയ ആളെ കണ്ടെത്തണം. നിലവില്‍ ഇവയുടെ ചുമതല എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവനാണ്. എന്നാല്‍ പോളിറ്റ് ബ്യുറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഇദ്ദേഹം പ്രവര്‍ത്തനകേന്ദ്രം ഡല്‍ഹിയിലേക്ക് മാറ്റുന്നതിനാല്‍ ഈ ചുമതലകളില്‍ നിന്ന് ഒഴിയും.

Latest Stories

സഞ്ജുവിനെ തഴഞ്ഞതിന്റെ പുറകിൽ കേരള ക്രിക്കറ്റ് അക്കാഡമിയോ?; വിശദീകരണവുമായി അധികൃതർ രംഗത്ത്

ലോകകപ്പ് ജയിക്കുന്നതിൽ നല്ല പങ്ക് വഹിച്ച പയ്യനാണ്, പക്ഷെ അവനെ നൈസായി ടീം തേച്ചു; രോഹിത്തിനും ഗംഭീറിനും എതിരെ ആകാശ് ചോപ്ര

അദാനിയുടെ കരുത്തില്‍ കുതിച്ച് ഓഹരി വിപണി; ഇന്നലെ അദാനി ഗ്രൂപ്പിന് മാത്രം 1.04 ലക്ഷം കോടി രൂപയുടെ നേട്ടം; ഡൊണാള്‍ഡ് ട്രംമ്പിന്റെ തിരിച്ചുവരവ് ലാഭത്തിലാക്കി വ്യവസായ ഭീമന്‍

5 മണിക്കൂര്‍ ആയിരുന്നു സിനിമ, നല്ല സീനുകളെല്ലാം ഒഴിവാക്കി.. ഗെയിം ചേഞ്ചറില്‍ ഞാന്‍ നിരാശനാണ്: ശങ്കര്‍

ബോളിവുഡ് താരങ്ങള്‍ക്ക് ഇഷ്ടം ഓയോ; ഓഹരികള്‍ വാങ്ങിക്കൂട്ടി മാധുരിയും ഗൗരി ഖാനും

"എന്റെ ജോലി പൂർത്തിയായി എന്ന് തോന്നി, അത് കൊണ്ടാണ് വിരമിച്ചത്"; രവിചന്ദ്രൻ അശ്വിന്റെ വാക്കുകൾ ഇങ്ങനെ

'നാടകം വിലപോകില്ല'; വേണ്ടിവന്നാൽ ജാമ്യം റദ്ദാക്കുമെന്ന് ബോബി ചെമ്മണ്ണൂരിന് താക്കീതുമായി കോടതി

എന്തോ വലിയ സംഭവം ആണെന്ന രീതിയിൽ അല്ലെ അവൻ, വിരാട് കോഹ്‌ലി ആ കാര്യം ഇപ്പോൾ തന്നെ തീരുമാനിച്ചു കഴിഞ്ഞു; ഡിഡിസിഎ സെക്രട്ടറി പറയുന്നത് ഇങ്ങനെ

നാടകത്തിന് താല്ക്കാലിക അവസാനം; ബോബി ചെമ്മണ്ണൂര്‍ ജയിലിൽ നിന്നും പുറത്തിറങ്ങി

അസാധാരണ നീക്കവുമായി ഹൈക്കോടതി; ബോബി ചെമ്മണ്ണൂരിനെതിരെ സ്വമേധയ കേസ് പരിഗണിക്കും