പൊതുസ്ഥലത്ത് മാസ്‌കില്ലാതെ ഉദ്യോഗസ്ഥര്‍ക്കൊപ്പം നടക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചിത്രം ചൂണ്ടി പരിഹാസവുമായി പി.വി അന്‍വര്‍ എംഎല്‍എ. കോവിഡ് രണ്ടാം തരംഗത്തെ നിയന്ത്രണ വിധേയമാക്കാൻ മാസ്‌ക് ഉപയോഗം കര്‍ശനമാക്കണം എന്നതുള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മുന്നോട്ട് വെച്ചിരുന്നു. നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അതേ പ്രതിപക്ഷ നേതാവ് പൊതുവിടത്തില്‍ മാസ്‌കില്ലാതെ പ്രത്യക്ഷപ്പെട്ടതിനെയാണ് പിവി അന്‍വര്‍ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പരിഹസിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റ്:
മാസ്ക്കില്ലാതെ പോവുകയല്ല..മിറ്റിഗേഷൻ മെതേഡ് അനുസരിച്ചുള്ള”ഇന്നർ നോസ് എയർ ഫിൾട്ടർ”ധരിച്ചിട്ടുണ്ട്..
പ്രതിപക്ഷ നേതാവിനെ ഇതിന്റെ പേരിൽ ആരും കളിയാക്കരുത്..
അദ്ദേഹം എന്നും..എക്കാലവും ആ സ്ഥാനത്ത് തന്നെ തുടരും..ആശംസകൾ