നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറുമായി ഒരു ബന്ധവുമില്ലെന്ന് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). അന്‍വര്‍ ഡിഎംകെയില്‍ ചേരുന്നുവെന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ പാര്‍ട്ടി വക്താവ് ടികെഎസ്. ഇളങ്കോവന്‍ തള്ളിക്കളഞ്ഞതാണ് പാര്‍ട്ടിയുടെ കേരള ഇന്‍-ചാര്‍ജ് ജി. മോഹന്‍ദാസ് വ്യക്തമാക്കി. അന്‍വറിന് പാര്‍ട്ടിയുടെ കൊടിയും മറ്റും ഉപയോഗിച്ചതിനെ കേന്ദ്ര നേതൃത്വം ശക്തമായി താക്കീത് നല്‍കുകയും ചെയ്തിരുന്നുവെന്ന് അദേഹം വെളിപ്പെടുത്തി. അന്‍വറിന്റെ മകനെ ഡിഎംകെ യൂത്ത് വിങ് ജോയന്റ് സെക്രട്ടറിയാക്കി എന്ന പ്രചാരണവും വാസ്തവ വിരുദ്ധമാണ്. ഡിഎംകെ കേരള ഘടകം അഞ്ചിന് ചേലക്കരയില്‍ വിശദീകരണയോഗം വിളിച്ചിട്ടുണ്ട്.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിനു പിന്തുണ പ്രഖ്യാപിച്ച് പിവിഅന്‍വര്‍ രംഗത്ത് വന്നതിന് പിന്നാലെയാണ് ഡിഎംകെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഡിഎംകെയുടെ സ്ഥാനാര്‍ഥി എംഎം മിന്‍ഹാജിനെ പിന്‍വലിക്കുന്നെന്നും രാഹുലിനു നിരുപാധിക പിന്തുണ നല്‍കുമെന്നും അന്‍വര്‍ പറഞ്ഞിരുന്നു. എന്നാല്‍, തങ്ങള്‍ക്ക് അങ്ങനൊരു സ്ഥാനാര്‍ത്ഥിയേ ഇല്ലെന്നാണ് ഡിഎംകെ വ്യക്തമാക്കുന്നത്.
ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍കെ സുധീര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) സ്ഥാനാര്‍ഥിയായി മത്സരിക്കും. അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞാലും ചേലക്കരയില്‍നിന്ന് സ്ഥാനാര്‍ഥിയെ പിന്‍വലിക്കില്ലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.