Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

KERALA

ആര്‍ത്തവ രക്തം ശുദ്ധം; സ്ത്രീകളെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് പാ. രഞ്ജിത്ത്

, 8:19 am

സമൂഹത്തിലെ അല്ല, കുടുംബത്തിലെ അസമത്വമാണ് ആദ്യം ഇല്ലാതാക്കേണ്ടതെന്ന് സംവിധായകന്‍ പാ. രഞ്ജിത്ത്. കുടുംബത്തിലെ അസമത്വമില്ലാതാക്കാതെ പുറത്തുവന്നു സമത്വത്തെക്കുറിച്ച് സംസാരിക്കുന്നതില്‍ അര്‍ഥമില്ല. ആര്‍പ്പോ ആര്‍ത്തവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ആര്‍ത്തവറാലി സമ്മേളനം എറണാകുളം മറൈന്‍ഡ്രൈവില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ ഡിജിറ്റല്‍ യുഗത്തിലും സ്ത്രീകളെ അടിമകളായി കാണുന്ന രീതിയാണ് ഇവിടെ നിലനില്‍ക്കുന്നുണ്ട്. സ്വന്തം മകളും ഭാര്യയും അമ്മയും സഹോദരിയുമെല്ലാം പുരുഷന് കീഴിലാണെന്ന് പ്രഖ്യാപിക്കുന്ന പുരുഷകേന്ദ്രീകൃത സമൂഹം ഇന്നും ശക്തമാണ്. ഇതിനെതിരേയുള്ള മാറ്റം കുടുംബത്തില്‍ നിന്നുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ത്തവ രക്തം ശുദ്ധമാണെന്ന് തിരിച്ചറിയണം. പെണ്ണായതുകൊണ്ടും ആര്‍ത്തവമുള്ളതുകൊണ്ടും ണം. സ്ത്രീയെന്നാല്‍ പ്രത്യുല്‍പ്പാദനസ്ത്രീകളെ മുഖ്യധാരയില്‍നിന്നു മാറ്റിനിര്‍ത്താനുള്ള ശ്രമം ഉപേക്ഷിക്കത്തിനുള്ള ഉപകരണം മാത്രമല്ലെന്ന് മനസിലാക്കണം. സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ തന്നെ ശക്തമായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജാതിയുടെയും മതത്തിന്റെയും ആചാരത്തിന്റെയും പേരുപറഞ്ഞ് മനുഷ്യരെ ഭിന്നിപ്പിക്കാനാണ് ആര്‍.എസ്.എസിന്റെ ശ്രമം. വര്‍ഷങ്ങളായി ആര്‍.എസ്.എസ്. ഈ നയം തന്നെ പിന്‍തുടരുന്നത്.
ഇന്ത്യയിലെ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനും സമത്വത്തിനുംവേണ്ടി ശ്രമിച്ച ഡോ. അംബേദ്കറിനെ മറ്റൊരു മനുവായി ചിത്രീകരിക്കാനാണ് ആര്‍.എസ്.എസ്. ശ്രമിച്ചത്. അദ്ദേഹത്തിനെതിരേ ഒട്ടേറെ കുപ്രചരണങ്ങളും ആര്‍.എസ്.എസ്. നടത്തി. ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ ലിംഗസമത്വത്തിനായി പോരാടുമ്പോള്‍ അവര്‍ക്കെതിരേ സ്ത്രീകളെ അണിനിരത്താന്‍ അവര്‍ക്ക് കഴിഞ്ഞു. പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ജീര്‍ണതയുടെ പ്രതിഫലനമാണതെന്നും അദ്ദേഹം പറഞ്ഞു.

Advertisement