കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി; കോണ്‍ഗ്രസില്‍ നിന്നും പുകച്ച് പുറത്തുചാടിക്കാന്‍ നേതാക്കള്‍ ശ്രമിക്കുന്നു; വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

കോണ്‍ഗ്രസില്‍ നിന്നും കെ മുരളീധരനെ പുകച്ചു പുറത്തുചാടിക്കലാണ് നേതാക്കളുടെ ലക്ഷ്യമെന്ന് പത്മജ വേണുഗോപാല്‍. കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായെന്ന് അവര്‍ ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ ആരോപിച്ചു. ‘കെ മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസ്സിലായി. 10 കൊല്ലം ഇവരുടെയൊക്കെ ആട്ടും തുപ്പും സഹിച്ചു അവിടെ കിടന്നു.

ഞങ്ങളെയൊക്കെ തോല്പിക്കാന്‍ നിന്നവര്‍ക്ക് ഉയര്‍ന്ന പദവിയും സമ്മാനങ്ങളും. എന്നെ ചീത്ത പറയുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് ഒരു കാര്യം പറയാനുണ്ട്. കെ കരുണാകരനെക്കൊണ്ട് വളര്‍ന്ന പലര്‍ക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തുചാടിക്കലാണ് അവരുടെ ഉദ്ദേശ്യം. എന്റെ കാര്യത്തില്‍ അവര്‍ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരന്‍ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്തോ?’ പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. തൃശൂരില്‍ നിന്ന് ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് മുരളീധരന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു.

തൃശൂരില്‍ തന്നെ കുരുതി കൊടുത്തതായിരുന്നെന്നാണ് മുരളീധരന്റെ വിമര്‍ശനം. തോല്‍വിയില്‍ തനിക്ക് പരാതിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സംസ്ഥാനത്ത് കോണ്‍ഗ്രസ് എല്ലാ മണ്ഡലങ്ങളിലും വിജയിച്ചപ്പോള്‍ തനിക്ക് തോല്‍വിയ്ക്ക് നിന്നുകൊടുക്കേണ്ടി വന്നു. വിഷയത്തില്‍ പാര്‍ട്ടി അച്ചടക്കം മാനിച്ച് കൂടുതല്‍ പറയുന്നില്ല. കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിയില്‍ സിപിഎമ്മിനെതിരെയും മുരളീധരന്‍ വിമര്‍ശനം ഉന്നയിച്ചു.

ഒരു പൊലീസ് കമ്മീഷണര്‍ വിചാരിച്ചാല്‍ തൃശൂര്‍ പൂരം അട്ടിമറിക്കാന്‍ സാധിക്കുമോ? പൂരം കലക്കിയതിന് പിന്നില്‍ സംസ്ഥാന സര്‍ക്കാരാണ്. സംഭവത്തിന് പിന്നില്‍ ചില അന്തര്‍ധാരകള്‍ ഉണ്ടായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ അത് ബിജെപിയ്ക്ക് ഗുണകരമായി. മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടെ സിപിഎം ക്രമക്കേട് നടത്തിയെന്നും മുരളീധരന്‍ ആരോപിച്ചു.

Latest Stories

20 ലക്ഷം അയ്യപ്പഭക്തര്‍ക്ക് അന്നദാനം; ന്യൂറോ സര്‍ജന്‍മാരടങ്ങുന്ന വൈദ്യസംഘത്തിന്റെ സേവനം; തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍ ഒരുങ്ങി ശബരിമല

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്