ആളുകളുടെ മതം ചോദിച്ചശേഷം വെടിവെച്ച് കൊലപ്പെടുത്തുന്ന ഭീകരവാദത്തെ അതീവ ഗൗരവതരമായി കാണണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. പാക്കിസ്ഥാനില്‍ നിന്ന് വന്ന ഭീകരന്‍ പാവപ്പെട്ട ജനങ്ങളെ തെരഞ്ഞു പിടിച്ചു കൊന്നതായും ബിജെപി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
കശ്മീരില്‍ സാധാരണക്കാരാണ് ആക്രമിക്കപ്പെട്ടത്. ആക്രമണം നടത്തിയവര്‍ക്ക് കൃത്യമായ മറുപടി നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും പറഞ്ഞിട്ടുണ്ട്. ഭാരതത്തിന്റെ വളര്‍ച്ചയെ തടയാനാണ് ഭീകരവാദികള്‍ ലക്ഷ്യമിടുന്നത്. ഇതിനെ ചില അയല്‍രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദത്തെ അംഗീകരിക്കില്ല, അതിനു ഉന്മൂലനാശം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളോട് വാഗ്ദാനം ചെയ്ത വികസനം നടപ്പാക്കി നല്‍കിയ ഏക പാര്‍ട്ടി ബിജെപിയാണ്. 2014ല്‍ മോദിക്ക് നല്‍കിയ ജനവിധി രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയായിരുന്നു. സിപിഎമ്മിന്റെ പിന്തുണയോടെ കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ച കാലത്ത് ശതകോടികളുടെ അഴിമതിയാണ് രാജ്യത്ത് നടന്നത്.
അവിടെ നിന്നുമാണ് ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്ഘടനയായി മോദി സര്‍ക്കാര്‍ ഇന്ത്യയെ വളര്‍ത്തിയത്. വാണിജ്യ വ്യാപാര മേഖലയില്‍ രാജ്യത്തെ വളര്‍ത്താന്‍ മോദിയുടെ നയങ്ങള്‍ക്ക് സാധിച്ചു. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളില്‍ പുതിയ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ നമ്മുടെ സംസ്ഥാനത്ത് ഒന്നും മുന്നോട്ട് പോകുന്നില്ല. കേന്ദ്ര പദ്ധതികളുടെ പേരുകള്‍ മാറ്റി അതിന്റെ ക്രെഡിറ്റ് അടിച്ച് മാറ്റല്‍ മാത്രമാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നത്. ആയുഷ്മാന്‍ ഭാരത് പദ്ധതി പോലും കേരളത്തില്‍ ഇവര്‍ നടപ്പാക്കുന്നില്ല.
Read more
പോഷന്‍ പോലുള്ള കേന്ദ്ര പദ്ധതികള്‍ പേര് മറച്ചു പിടിച്ചു നടപ്പാക്കുന്നു. മത്സ്യതൊഴിലാളികള്‍ക്കോ പാവപ്പെട്ട ആശാ പ്രവര്‍ത്തകര്‍ക്കോ ഒന്നും ചെയ്തു കൊടുക്കാത്ത സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിരുദ്ധത പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ ഒറ്റ പദ്ധതിയും ജനങ്ങളെ വേര്‍തിരിച്ചു കാണുന്നതല്ല. ഇത് ജനങ്ങള്‍ക്കറിയാം. മുനമ്പത്തെ 610 ക്രിസ്ത്യന്‍ കുടുംബങ്ങള്‍ കാലങ്ങളായി കോണ്‍ഗ്രസിന് വോട്ട് നല്‍കിയിട്ടും പ്രീണന രാഷ്ട്രീയത്തിനായി ആ ജനതയെ വഞ്ചിച്ചവരാണ് കോണ്‍ഗ്രസ്സുകാര്‍. എല്ലാവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന ഏക പാര്‍ട്ടി ബിജെപി മാത്രമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.