തൃശൂര്‍ ഡിസിസി ഓഫീസില്‍ പെയിന്റിംഗ് വിവാദം. ഡിസിസി ഓഫീസ് പെയിന്റ് ചെയ്തപ്പോള്‍ ബിജെപി പതാകയുടെ നിറമായി. അബദ്ധം പറ്റിയത് മനസ്സിലാക്കിയ നേതാക്കള്‍ പെയിന്റ് മാറ്റി അടിക്കാന്‍ നിര്‍ദ്ദേശിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ തൃശ്ശൂര്‍ യാത്ര ജില്ലയില്‍ എത്തുന്നതിന് മുന്നോടിയായിട്ടാണ് ഡിസിസി ഓഫീസില്‍ മിനുക്ക് പണി നടത്തിയത്. തൂവെള്ള നിറത്തിലായിരുന്നു തൃശ്ശൂര്‍ ഡിസിസി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെ കരുണാകരന്‍ സ്മൃതി മന്ദിരം ഉണ്ടായിരുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടി പതാകയുടെ ത്രിവര്‍ണം തന്നെ കെട്ടിടത്തിന് അടിക്കാനാണ് നേതാക്കള്‍ തീരുമാനിച്ചത്. എന്നാല്‍ പെയിന്റ് ചെയ്ത് വന്നപ്പോള്‍ തൊഴിലാളികള്‍ക്ക് പറ്റിയ ഒരബദ്ധം. പണി തീര്‍ത്തപ്പോള്‍ ഡിസിസി ഓഫീസിന്റെ നിറം പച്ചയും കാവിയുമായി.
കാവി പെയിന്റ് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രവര്‍ത്തകര്‍ നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് പുതിയ പെയിന്‍റ് മാറ്റി അടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.