പാലാ ഉപതിരഞ്ഞെടുപ്പ്; എന്‍. ഹരി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി

പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. കോട്ടയം ജില്ലാ പ്രസിഡന്റ്‌ എന്‍. ഹരി  മത്സരിക്കും. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇന്നലെ രാത്രി വൈകിയാണ്‌ ഹരിയെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്‌. ഇതോടെ മൂന്നു മുന്നണികള്‍ക്കും പാലായില്‍ സ്ഥാനാര്‍ത്ഥികളായി.

പാലായില്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ഹരിയായിരുന്നു എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. അന്ന്‌ 24,821 വോട്ട്‌ നേടാന്‍ കഴിഞ്ഞു. യുവമോര്‍ച്ചയിലൂടെ പൊതുരംഗത്തെത്തിയ ഹരി യുവമോര്‍ച്ച പുതുപ്പള്ളി മണ്ഡലം പ്രസിഡന്റ്‌, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌, സംസ്‌ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരവെയാണു ജില്ലാ പ്രസിഡന്റായി നിയമിതനായത്‌. 10 വര്‍ഷം പള്ളിക്കത്തോട്‌ പഞ്ചായത്തംഗമായിരുന്നു. 2006- ല്‍ വാഴൂര്‍ നിയോജകമണ്ഡലത്തില്‍ ബി.ജെ.പി സ്‌ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. കോട്ടയം ആനിക്കാട്‌ തെക്കേപ്പറമ്പില്‍ പി.കെ. നാരായണന്‍ നായര്‍- സി.ആര്‍. സരസമ്മ ദമ്പതികളുടെ മകനാണ്‌ ഹരി. ഭാര്യ: കെ.എസ്‌.സന്ധ്യമോള്‍, മക്കള്‍: അമൃത, സംവൃത.

കഴിഞ്ഞ വെള്ളിയാഴ്‌ച ചേര്‍ന്ന എന്‍.ഡി.എ. യോഗം മൂന്നു പേരുകളാണ്‌ ബി.ജെ.പി. കേന്ദ്രസമിതിക്കു സമര്‍പ്പിച്ചിരുന്നത്‌. എന്‍.ഡി.എയുടെ പാലാ തിരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍ ആറിനു വൈകിട്ട്‌ മൂന്നിനു പാലായില്‍ ചേരും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു