മുനമ്പത്തെ ജനങ്ങളെ പാല രൂപത സംരക്ഷിക്കും; വഖഫ് കുടിയിറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് വീടും പറമ്പും ഒരുക്കി നല്‍കും; തീരദേശ ജനതയോട് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ മുനമ്പത്തെ ജനങ്ങളെ കുടിയൊഴിപ്പിക്കുകയാണെങ്കില്‍ അവരെയെല്ലാം പാല രൂപത സംരക്ഷിക്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഒരാള്‍ക്കും മുനമ്പത്തെ ഭൂമിവിട്ട് ഇറങ്ങേണ്ടി വരുന്ന അവസ്ഥ ഉണ്ടാകില്ലെന്നാണ് കരുതുന്നത്. ഏതെങ്കിലും കാരണവശാല്‍ നിങ്ങളെ ഇറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് പാല രൂപതയുടെ നേതൃത്വത്തില്‍ പറമ്പും വീടും പള്ളിക്കൂടവും ഒരുക്കുമെന്നും ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.

വന്യൂചട്ടങ്ങള്‍ ബാധകമല്ലാത്ത മതനിയമമൊന്നും ഭാരതത്തില്‍ വേണ്ടന്നും സമരം ചെയ്യുന്ന മുനമ്പത്തെ സത്യഗ്രഹപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അദേഹം പറഞ്ഞു.

കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് നേതാക്കള്‍ അനുകൂലമല്ലാത്ത നിലപാടാണെടുത്തത്. കേന്ദ്രം പാര്‍ലമെന്റില്‍ അവതരിപ്പിച്ച വഖഫ് ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇരുകൂട്ടരും ചേര്‍ന്ന് പ്രമേയം പാസാക്കി. ഏറ്റവും വേദനാജനകമായത് ഇതാണ്. ഇത് അപലപനീയമാണ്, അപഹാസ്യമാണ്. നമ്മള്‍ തെരഞ്ഞെടുത്തവര്‍ നമ്മെ കളിയാക്കുന്നതുപോലെ. സര്‍ക്കാരും പാര്‍ട്ടികളും ഇവിടത്തുകാര്‍ക്കൊപ്പം നില്‍ക്കണം. ക്രൈസ്തവ സമൂഹം അധ്വാനിച്ചുണ്ടാക്കിയ സ്ഥലമാണ് ഇവിടത്തേത്, പാലാ ബിഷപ് പറഞ്ഞു.

ഫറൂഖ് കോളജധികൃതരില്‍ നിന്ന് തീറാധാരം വാങ്ങി വീടുകള്‍ വച്ചു താമസിക്കുന്നവരോട് ഇതിനി നിങ്ങളുടെ സ്ഥലമല്ല, വഖഫ് ബോര്‍ഡിന്റേതാണെന്നു പറയുമ്പോഴുണ്ടാകുന്ന മനോവ്യഥ പറഞ്ഞറിയിക്കാനാകില്ല.

ഭാരതത്തിലെ ലക്ഷക്കണക്കിന് ഏക്കര്‍ സ്ഥലം വഖഫ് നിയമത്തില്‍പ്പെട്ടു പോകുന്നു. ഇതു ഭാവിയില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. ഇതില്‍ സൂക്ഷ്മമായ പഠനവും ഗവേഷണവും ആവശ്യമാണ്. മുനമ്പത്തുകാര്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയണം. അവരുടെ വീടും പുരയിടവും പഴയപോലെ അവര്‍ക്കു മടക്കിക്കിട്ടണം. അവരുടെ ഭൂമിവച്ച് വായ്പയെടുക്കാനോ ക്രയവിക്രയം നടത്താനോ സാധിക്കാത്ത അവസ്ഥയാണിന്ന്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും നാം കാര്യക്ഷമതയോടെ സംഗതികള്‍ പഠിക്കാത്തതുമാണ് കാരണം. കാല്‍ച്ചുവട്ടില്‍ നിന്നു മണ്ണൊലിച്ചുപോയപ്പോഴാണ് നാമെല്ലാം മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Latest Stories

'അവർ എന്നെ ഒരുപാട് കാര്യങ്ങൾ കൊണ്ട് പ്രലോഭിപ്പിച്ചു, പക്ഷേ ഞാൻ അതെല്ലാം നിരസിക്കുകയാണ് ചെയ്തത് ': കാർത്തിക് ആര്യൻ

വിവാഹ ദിവസം നവവധു കൂട്ടബലാത്സം​ഗത്തിനിരയായി; ക്രൂരത ഭർത്താവിന്റെ മുൻപിൽവെച്ച്, എട്ടുപേർ അറസ്റ്റിൽ

കൊടകര കുഴല്‍പ്പണ കേസ്, പണമെത്തിയത് ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായി; വെളിപ്പെടുത്തലുമായി ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി

'അടുത്ത വർഷം പുതിയ ഭാര്യയോടൊപ്പം സന്തോഷിക്കാം'; ദീപാവലി ആഘോഷചിത്രങ്ങൾക്ക് താഴെ ബാലയ്‌ക്കെതിരെ പരിഹാസ കമന്റുകൾ

എഎന്‍ഐ മാധ്യമ പ്രവര്‍ത്തകനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി; റിയല്‍ എസ്റ്റേറ്റ് ബിസിനസിലെ തര്‍ക്കങ്ങളെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട്

ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പും ഉടൻ നടപ്പിലാക്കും; പ്രഖ്യാപിച്ച് പ്രധാനമന്ത്രി

വില കൂടിയതോടെ ആവശ്യക്കാരും കൂടി; ദീപാവലി ആഘോഷങ്ങള്‍ക്കിടെ പൊടിപൊടിച്ച് സ്വര്‍ണ വ്യാപാരം; വില്‍പ്പനയില്‍ 25 ശതമാനത്തോളം വര്‍ദ്ധനവ്

ഇന്ന് ദിവ്യ; നാളെ ഞാൻ അല്ലെങ്കിൽ നീ

"അവന് റിസൾട്ട് ഉണ്ടാക്കാൻ സാധിച്ചില്ല, അത് കൊണ്ട് പോയി"; എറിക്ക് ടെൻഹാഗിനെ കുറിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

കളക്ടറുടെ മൊഴി പിപി ദിവ്യയെ സഹായിക്കാന്‍; മൊഴി വ്യാജമെന്ന് നവീന്‍ ബാബുവിന്റെ ഭാര്യ