വാശി പിടിക്കരുത് ,പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാക്കരുതെന്ന് ജോസ് കെ. മാണിയോട് സി.പി.എം

പാലാ നഗരസഭ ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് വിവാദത്തില്‍ ജോസ് കെ മാണിക്ക് നിര്‍ദ്ദേശവുമായി സിപിഎം. വാശി പിടിക്കരുതെന്ന് ജോസ് കെ മാണിയോട് സി പി എം സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു. ബിനു പുളിക്കക്കണ്ടത്തിനെതിരായ നിലപാടില്‍ നിന്ന് പിന്തിരിയണമെന്നും പ്രാദേശിക തര്‍ക്കത്തിന്റെ പേരില്‍ മുന്നണി ബന്ധം വഷളാകുന്ന നിലപാടുകള്‍ എടുക്കരുതെന്നും സി പി എം വ്യക്തമാക്കി.

ഏരിയ കമ്മിറ്റി യോഗത്തിലെ വികാരം കൂടി കണക്കിലെടുത്ത് അന്തിമ തീരുമാനമെടുക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് അതേസമയം, ചെയര്‍മാന്‍ കാര്യം സി പി എമ്മിന് തീരുമാനിക്കാം. പ്രാദേശികമായ കാര്യമാണ് പാലായിലെതെന്നും കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി ഇന്നലെ വ്യക്തമാക്കിയിരുന്നു.സിപിഎം ആരെ തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് അംഗീകരിക്കുമെന്ന് ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജും വ്യക്തമാക്കി. .

ബിനു പുളിക്കകണ്ടത്തെ സി പി എം തീരുമാനിച്ചാലും കേരള കോണ്‍ഗ്രസ് പിന്തുണക്കും. മുന്നണി ധാരണകള്‍ പൂര്‍ണ്ണമായി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ബിനു പുളിക്കക്കണ്ടത്തെ ചെയര്‍മാന്‍ ആക്കുന്നതില്‍ എതിര്‍പ്പില്ലന്ന് പരസ്യമായി പറയുമ്പോഴും രഹസ്യമായി തന്റെ അണികളെക്കൊണ്ട് ഈ തിരുമാനത്തിനെതിരെ വലിയ എതിര്‍പ്പുയര്‍ത്തുകയാണ് ജോസ് കെ മാണി ഇതാണ് സി പി എമ്മിനെ ചൊടിപ്പിച്ചത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ