പിടികിട്ടാപ്പുള്ളിയായ പോക്‌സോ കേസ് പ്രതിയെ പാലാ പൊലീസ് ഓടിച്ചിട്ട് പിടികൂടി

പാലായില്‍ പിടികിട്ടാപ്പുള്ളിയായ പോക്‌സോ കേസ് പ്രതിയെ പൊലീസ് ഓടിച്ചിട്ട് പിടികൂടി. കിഴതടിയൂര്‍ സ്വദേശിയായ ആര്‍.രാഹുലിനെയാണ് പിടികൂടിയത്. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍.

കോടതിയില്‍ ഹാജരാകാതെ ഒളിവില്‍ പോയ പ്രതിയെ കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതി 2020ലാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രാഹുലിനെ പിടികൂടിയത്. പൊലീസിനെ കണ്ടതോടെ പ്രതി രാഹുല്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചു. പാലാ പൊലീസിന്റെ നേതൃത്വത്തില്‍ രാഹുലിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

എസ്‌ഐ അഭിലാഷ് എംഡി, എസ്‌ഐ ഷാജി സെബാസ്റ്റ്യന്‍, എഎസ്‌ഐ ബിജു കെ തോമസ്, സിപിഒമാരായ ജോഷി മാത്യു, അരുണ്‍ സി. എം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ മുത്തോലി കടവ് ഭാഗത്ത് വച്ച് ഓടിച്ചിട്ട് പിടികൂടിയത്.

ശേഷം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വിചാരണ നീണ്ടുപോയതിനെ തുടര്‍ന്നാണ് പോക്‌സോ കേസില്‍ ജാമ്യം കിട്ടിയ രാഹുല്‍ ഒളിവില്‍ പോയത്. 2014ല്‍ ആണ് കേസിനാസ്പദമായ സംഭവം.

Latest Stories

രാഹുലോ അഭിമന്യു ഈശ്വരനോ അല്ല! രോഹിത്തിന്റെ അഭാവത്തില്‍ മറ്റൊരു ഓപ്പണറെ നിര്‍ദ്ദേശിച്ച് രവി ശാസ്ത്രി

താമര വിട്ട് കൈപിടിയിൽ; സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്!

ഒച്ചപ്പാടും അലറലും മാത്രം, നോയിസ് ലെവല്‍ 105 ഡെസിബല്‍, തലവേദന വന്നത് വെറുതയല്ല! ഒടുവില്‍ ശബ്ദ നിയന്ത്രണം

'താൻ ഉന്നയിച്ച ഒരു ആരോപണത്തിലും കൃത്യമായ അന്വേഷണമില്ല, സ്വർണക്കടത്തിൽ അന്വേഷണം പ്രഹസനം': പി വി അൻവർ

'കേന്ദ്രത്തിന് കേരളത്തോട് അമർഷം, ഒരു നയാപൈസ പോലും അനുവദിച്ചിട്ടില്ല' നിഷേധാത്മക നിലപാടിൽ പ്രതിഷേധം ഉയരുമെന്ന് എം വി ഗോവിന്ദൻ

ഭരണഘടനാസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുന്നു; ശാസ്ത്രസ്ഥാപനങ്ങളെ തെറ്റായ രീതിയില്‍ ഉപയോഗിക്കുന്നുവെന്ന് മുഖ്യമന്ത്രി

ഒരൊറ്റ മത്സരം, തൂക്കിയത് തകർപ്പൻ റെക്കോഡുകൾ; തിലകും സഞ്ജുവും നടത്തിയത് നെക്സ്റ്റ് ലെവൽ പോരാട്ടം

രോഹിത് ശര്‍മ്മയ്ക്കും ഭാര്യ റിതികയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

നരേന്ദ്ര മോദി ഇന്ന് നൈജീരിയയിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ നൈജീരിയൻ സന്ദർശനം 17 വർഷത്തിന് ശേഷം

ആ താരത്തെ എടുത്തില്ലെങ്കിൽ ഐപിഎൽ ടീമുകൾ മണ്ടന്മാർ, അവനെ എടുക്കുന്നവർക്ക് ലോട്ടറി; ഉപദേശവുമായി റോബിൻ ഉത്തപ്പ