വരാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും പാല ആവർത്തിക്കുമെന്ന് എം. സ്വരാജ്

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം വരാൻ പോകുന്ന അഞ്ച് ഉപതിരഞ്ഞെടുപ്പുകളിൽ ഊർജ്ജമാകുമെന്ന് സിപിഎം നേതാവ് എം സ്വരാജ്. ദീർഘകാലമായി യുഡിഎഫിനെ പിന്തുണയ്ക്കുന്ന ഒരു മണ്ഡലം ഇടത് സ്ഥാനാർത്ഥിയെ വിജയിപ്പിക്കുന്നത് നല്ല സൂചനയാണെന്ന് പറഞ്ഞ സ്വരാജ് ഓരോ തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നത് വ്യത്യസ്ത ഘടകങ്ങളാണെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് അടുത്ത മാസം നടക്കാൻ പോകുന്ന അ‍ഞ്ച് മണ്ഡലങ്ങളിലേക്കുള്ള ഉപതിര‍ഞ്ഞെടുപ്പിൽ അരൂ‌ർ മാത്രമാണ് സിപിഎമ്മിന്റെ സിറ്റിം​​ഗ് സീറ്റുള്ളത്. എങ്കിലും നിലവിലെ സാ​ഹചര്യങ്ങൾ ഇടതുപക്ഷത്തിന് അനുകൂലമായി ജനങ്ങൾ ചിന്തിക്കുമെന്ന് സ്വരാജ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഊ‌‌ർജ്ജസ്വലരായ സ്ഥാനാ‌ത്ഥികളെയാണ് രം​ഗത്തിറക്കിയിരിക്കുന്നതെന്ന് പറഞ്ഞ സ്വരാജ് ഇതിന്റെ ഫലം ഉറപ്പായും ലഭിക്കുമെന്ന് അവകാശപ്പെട്ടു.

കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാരണമാണ് തോറ്റത് എന്ന് പറഞ്ഞിട്ടില്ലെന്ന് കൂടി സ്വരാജ് വ്യക്തമാക്കി. ശബരിമല വിഷയത്തിൽ ജനങ്ങൾക്കിടയിൽ വ്യാപകമായ തെറ്റിദ്ധാരണ പടർത്താൻ എതിരാളികൾക്ക് കഴിഞ്ഞു. അത് തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ തീരുമാനിച്ചു. തെറ്റിദ്ധാരണകൾക്ക്  രാഷ്ട്രീയത്തിൽ അധികം ആയുസില്ല, സ്വരാജ് പറയുന്നു.

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞാൽ കോൺഗ്രസ് സന്തോഷിക്കുകയാണ് വേണ്ടതെന്നും സ്വരാജ് കൂട്ടിച്ചേ‌ർത്തു. കോൺഗ്രസിന്‍റെ വോട്ടാണ് പാലായിൽ ചോർന്നിരിക്കുന്നതെന്ന് പറഞ്ഞ സ്വരാജ്. യുഡിഎഫിന്‍റെ വോട്ടുകളാണ് ഇടതുസ്ഥാനാ‌ത്ഥിക്ക് ലഭിച്ചതെന്ന് അവകാശപ്പെട്ടു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം