'പാലക്കാട് സ്ഥാനാർത്ഥി പുനഃപരിശോധന വേണം'; യാഥാർത്ഥ്യം നേതൃത്വം തിരിച്ചറിയണം, തിരുത്താൻ ഇനിയും സമയമുണ്ട്: പി സരിൻ


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ചതിൽ പുനഃപരിശോധന വേണമെന്ന് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ ഡോ പി സരിൻ. പാലക്കാട്ടെ യാഥാർഥ്യം നേതൃത്വം തിരിച്ചറിയണമെന്നും തിരുത്താൻ ഇനിയും സമയമുണ്ടെന്നും പി സരിൻ പറഞ്ഞു. അതേസമയം മല്ലികാർജുൻ ഖാർഗെയ്ക്കും രാഹുൽ ഗാന്ധിക്കും കത്ത് നൽകിയിരുന്നതായും പി സരിൻ പറഞ്ഞു.

ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിൽ അതൃപ്തി അറിയിച്ച് രംഗത്തെത്തിയതിന് പിന്നാലെ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പി സരിൻ. കോൺഗ്രസ്സ് നേതൃത്വം കാണിക്കുന്നത് തോന്ന്യാസമാണെന്നും സരിൻ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന സ്ഥാനാർഥി നിർണയമാവണമെന്നും ഇല്ലെങ്കിൽ തോൽക്കുക രാഹുൽമാങ്കൂട്ടത്തിലല്ലെന്നും രാഹുൽ ഗാന്ധിയായിരിക്കുമെന്നും പി സരിൻ കൂട്ടിച്ചേർത്തു.

പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. സിപിഎം കുറ്റിച്ചൂലിനെ നിർത്തിയാലും പ്രവർത്തകർ ജയിപ്പിക്കുമെന്നും പി സരിൻ പറഞ്ഞു. ഇൻസ്റ്റ റീലും പോസ്റ്റും ഇട്ടാലും ഹിറ്റാകുമെന്നാണ് ചിലരുടെ വിചാരം. ജയിലിൽ കിടന്നാൽ ത്യാഗമാകില്ല. അതേസമയം പാർട്ടി ഒരുമിച്ചെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്നും പി സരിൻ വ്യക്തമാക്കി.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തിന് പിന്നാലെയാണ് പി സരിൻ അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. പാലക്കാട് ജില്ലയിൽ നിന്നുള്ളവരെ സ്ഥാനാർത്ഥിയാക്കാത്തതിലാണ് സരിൻ അതൃപ്തി അറിയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു സരിൻ. എന്നാൽ സിപിഎമ്മിൻ്റെ സ്വാധീന മേഖലയിൽ ജയിക്കാനായിരുന്നില്ല.

Latest Stories

പൊഖ്‌റാൻ മുതൽ പൊട്ടി തുടങ്ങിയ ഇന്ത്യ- കാനഡ ബന്ധം; നയതന്ത്രയുദ്ധം ഇന്ത്യൻ വംശജരെ ആശങ്കയിലാക്കുമ്പോൾ

സ്വര്‍ണത്തില്‍ തൊട്ടാല്‍ കൈ പൊള്ളും; സംസ്ഥാനത്ത് സ്വര്‍ണത്തിന് റെക്കോര്‍ഡ് വില

ഭീകരവാദം ചെറുക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്; പാകിസ്ഥാന് മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രി

കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ കേന്ദ്രത്തിന്റെ ഡിസ്‌കൗണ്ട് വില്‍പ്പന; ലാഭമെടുപ്പ് കനത്തതോടെ ഓഹരികള്‍ കൂപ്പ്കുത്തി; കേരളത്തിലെ ഏറ്റവും മൂല്യമേറിയ ലിസ്റ്റഡ് കമ്പനിയെന്ന നേട്ടം നഷ്ടമായി

ഇസ്രായേൽ ആക്രമണത്തിൽ ഫലസ്തീൻ ഫുട്ബോൾ താരം ഇമാദ് അബു തിമ തൻ്റെ കുടുംബത്തിലെ ഒമ്പത് പേർക്കൊപ്പം കൊല്ലപ്പെട്ടു

ഇത്രയും സൗന്ദര്യമുള്ള മറ്റൊരു നടന്‍ ഇവിടെയില്ല, ലോറന്‍സ് ബിഷ്‌ണോയിയെ കുറിച്ച് സിനിമ എടുക്കാനുള്ള തയാറെടുപ്പില്‍: ആര്‍ജിവി

ടൈറ്റൻ കപ്പ്: ആറിൽ അഞ്ചിലും പൊട്ടി ഓസ്‌ട്രേലിയ, സച്ചിൻ എന്ന ഇതിഹാസത്തിന്റെ അധികമാരും വാഴ്ത്തപ്പെടാത്ത നായക മികവ്; ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച വിജയം

രാജകീയ തിരിച്ച് വരവിൽ ബ്രസീൽ; പെറുവിനെ 4 -0ത്തിന് പരാജയപ്പെടുത്തി

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി: 'അവനെ നിശബ്ദനാക്കാനായാല്‍ ഇന്ത്യ വീഴും'; ആത്മവിശ്വാസം പ്രകടിപ്പിച്ച് കമ്മിന്‍സ്

'വൺസ് എ ലയൺ ഓൾവെയിസ് എ ലയൺ'; 58 ആം ഹാട്രിക്ക് തികച്ച് ലയണൽ മെസി