പാലക്കാട്ട് വന്‍ കുഴല്‍പ്പണ വേട്ട; പിടിച്ചെടുത്തത് തമിഴ്‌നാട്ടില്‍ നിന്ന് എത്തിച്ച നോട്ടുകള്‍

പാലക്കാട് ചിറ്റൂരില്‍ വന്‍ കുഴല്‍പ്പണ വേട്ട. മലപ്പുറം സ്വദേശികളായ രണ്ട് യുവാക്കളാണ് കോടികളുടെ കുഴല്‍പ്പണവുമായി ചിറ്റൂര്‍ പൊലീസിന്റെ പിടിയിലായത്. അങ്ങാടിപ്പുറം സ്വദേശികളായ ജംഷാദ്, അബ്ദുല്ല എന്നിവരില്‍ നിന്ന് മൂന്ന് കോടിയോളം രൂപയുടെ കുഴല്‍പ്പണമാണ് പൊലീസ് പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചെ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

തമിഴ്‌നാട്ടില്‍ നിന്നും മലപ്പുറത്തേക്ക് കടത്തുകയായിരുന്ന കുഴല്‍പ്പണം കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുലര്‍ച്ചെ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തമിഴ്‌നാട്ടില്‍ നിന്നെത്തിയ യുവാക്കള്‍ പണവുമായി പാലക്കാട് വഴി മലപ്പുറത്തേക്ക് പോകുമ്പോഴായിരുന്നു പൊലീസ് പിടികൂടിയത്.

രണ്ടുകോടി 97 ലക്ഷത്തി അമ്പതിനായിരം രൂപയാണ് പൊലീസ് പ്രതികളില്‍ നിന്ന് കണ്ടെടുത്തത്. തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്ന് മലപ്പുറത്തേക്ക് പണം കടത്താനായിരുന്നു യുവാക്കളുടെ ശ്രമം. 100, 200, 500 രൂപയുടെ നോട്ടുകെട്ടുകളാണ് പ്രതിയില്‍ നിന്നും പിടിച്ചെടുത്തത്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വൈകുന്നേരം കോടതിയില്‍ ഹാജരാക്കും.

Latest Stories

'വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് ഇതെന്ത് സംഭവിച്ചു'; ശ്രീനഗറിലുടനീളം സ്‌ഫോടന ശബ്ദങ്ങളെന്ന് ഒമര്‍ അബ്ദുള്ള

വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; പ്രഖ്യാപനം നേരത്തെ ആകാമായിരുന്നു; അതിര്‍ത്തി ഗ്രാമങ്ങളില്‍ വന്‍ നാശനഷ്ടമുണ്ടായതായി ഒമര്‍ അബ്ദുള്ള

ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്, തീരുമാനം വിവേകപൂര്‍ണം; ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

യുപിഎ സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപിയുടെ എക്‌സ് പോസ്റ്റ്; രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്

ഇന്ത്യന്‍ സൈന്യം പള്ളികള്‍ ആക്രമിച്ചിട്ടില്ല, തകര്‍ത്തത് ഭീകരവാദ കേന്ദ്രങ്ങള്‍ മാത്രം; പാക് വ്യാജ പ്രചരണങ്ങള്‍ തകര്‍ത്ത് ഇന്ത്യന്‍ സൈന്യം; വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതായി സ്ഥിരീകരണം

നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് സംഘര്‍ഷം അവസാനിക്കുന്നു; തീരുമാനത്തിന് പിന്നില്‍ അമേരിക്കയുടെ ഇടപെടലില്ല; നടപടി ഇരു സൈന്യങ്ങളും നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന്

ഒറ്റക്കൊമ്പനെ തീർക്കാൻ ആരും ഇല്ല, 15 ആം ദിനവും റെക്കോഡ് ബുക്കിങ്ങുമായി 'തുടരും'; ഇനി തകർക്കാൻ ഏത് റെക്കോഡുണ്ട് ബാക്കി

സമാധാനം പറയുന്നവര്‍ പാകിസ്ഥാന് കയ്യയച്ചു നല്‍കുന്ന സഹായധനം; നുണപ്രചാരണങ്ങളുടെ പാക് തന്ത്രം തെളിവ് നിരത്തി പൊളിക്കുന്ന ഇന്ത്യ

ഇന്ത്യ-പാക് വെടിനിർത്തൽ ധാരണയായെന്ന് ട്രംപ്; അമേരിക്ക നടത്തിയ ചർച്ച വിജയിച്ചെന്ന് ട്വീറ്റ്