പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നത് മെട്രോമാനെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലം; രാഷ്ട്രീയത്തിന് പകരം വര്‍ഗീയത പടര്‍ത്തിയെന്ന് കെ സുരേന്ദ്രന്‍

മെട്രോമാനെ പോലെ ഉള്ള ഒരാളെ വര്‍ഗീയ വാദിയായി ചിത്രീകരിച്ച് വോട്ട് പിടിച്ചതിന്റെ ഹീനമായ ഫലമാണ് ഇപ്പോള്‍ പാലക്കാട്ട് കോണ്‍ഗ്രസ് അനുഭവിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. കോണ്‍ഗ്രസിലെ യുവനേതാക്കള്‍തന്നെ പുറത്തുവന്ന് രാഷ്ട്രീയത്തിന് പകരം വര്‍ഗീയതയാണ് കോണ്‍ഗ്രസ്സ് ഉപയോഗിച്ചതെന്ന് തുറന്നുപറയുന്നു. ഈ ഉപതെരഞ്ഞെടുപ്പ് ഇതിനുള്ള മറുപടിയാകും.

മെട്രോമാന്‍ ഇ. ശ്രീധരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാഫി പറമ്പിലിന് എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. അന്നത്തെ ഡീലിനെക്കുറിച്ച് അറിയുന്ന നേതാവാണയളെന്നും സുരേന്ദ്രന്‍ ദല്‍ഹിയില്‍ പറഞ്ഞു.

ഇത്ര ഗൗരവമുള്ള ആരോപണം ഉന്നയിച്ചിട്ടും സിപിഎം നേതൃത്വം പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം തന്നെ എ.കെ. ബാലന്‍ പറഞ്ഞത് പാലക്കാട്ടെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ശരിയായ തീരുമാനം എടുത്തു എന്നാണ്. അന്നത്തെ ഷാഫി പറമ്പിലിന്റെ വിജയാഘോഷത്തില്‍ പങ്കുചേര്‍ന്നത് യുഡിഎഫ് നേതാക്ക ളെക്കാള്‍ എല്‍ഡിഎഫ് പ്രവര്‍ത്തകരാണ്. ഈ തെരഞ്ഞെടുപ്പിലും യുഡിഎഫ് – എല്‍ഡിഎഫ് ഡീല്‍ ആവര്‍ത്തി ക്കാന്‍ ആണ് ശ്രമിക്കുന്നത്. എന്നാല്‍ കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും, അതിന് തക്കതായ മറുപടി നല്‍കും. ആ ഡീല്‍ ഇത്തവണ പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം എടു ക്കേണ്ട ആയുധങ്ങള്‍ യുഡിഎഫും എല്‍ഡിഎഫും ആദ്യം തന്നെ എടുക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പരിഹസിച്ചു. ചില മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നത് കൊണ്ട് ആവേശം മൂത്ത് അവസാന ലാപ്പില്‍ എടുക്കേണ്ട ആയുധങ്ങള്‍ ആദ്യത്തെ ലാപ്പില്‍ എടുത്തു എന്ന് തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ വിലയിരുത്തുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രം നല്‍കിയ 756 കോടി രൂപ കേരള സര്‍ക്കാരിന്റെ കയ്യിലുണ്ടെന്നും അതെന്ത് ചെയ്തുവെന്ന് വ്യക്തമാക്കണമെന്നും ഉത്തരവാദിത്തത്തോട് കൂടിയാണ് പറയുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Latest Stories

'പാർലമെൻററി വ്യാമോഹം ചെറുക്കാനാകാതെ പാർട്ടി നിൽക്കുന്നു'; വിമർശിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ അവലോകന റിപ്പോര്‍ട്ട്

എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസപ്പെട്ടു; വാര്‍ഷിക കണക്കെടുപ്പിനെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍

തെക്കൻ ബെയ്റൂത്തിൽ ഇസ്രായേൽ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു

'ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കും, സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അറിയിച്ചു'; ജെ പി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വീണ ജോർജ്

പടക്കനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം; 18 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; അഞ്ച് പേര്‍ ഗുരുതരാവസ്ഥയില്‍

പ്രശസ്തി നേടിയത് ഐറ്റം നമ്പറുകളിലൂടെ, ഇനി സിനിമയില്‍ ഭരതനാട്യം അവതരിപ്പിക്കണം: മലൈക അറോറ

MI UPDATES: ആ ഒറ്റ കാരണം കൊണ്ടാണ് അശ്വനി ടീമില്‍ കളിച്ചത്, പ്രാക്ടീസ് മത്സരത്തില്‍...: വെളിപ്പെടുത്തലുമായി ഹാര്‍ദിക് പാണ്ഡ്യ

ട്രാഫിക് നിയമലംഘനകള്‍ക്ക് കടുത്ത നടപടി; പിഴ അടച്ചില്ലെങ്കില്‍ ലൈസന്‍സും രജിസ്‌ട്രേഷനും റദ്ദാക്കും

ഹർജി പ്രശസ്തിക്ക് വേണ്ടിയോ? എമ്പുരാനെതിരായ ഹര്‍ജിയിൽ വിമർശനവുമായി ഹൈക്കോടതി; പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി

എമ്പുരാനെതിരെ ഹര്‍ജി നല്‍കി; പിന്നാലെ ബിജെപി തൃശൂര്‍ ജില്ല കമ്മിറ്റി അംഗത്തിന് സസ്‌പെൻഷൻ