പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്; പരസ്യപ്രചാരണം വൈകിട്ട് ആറിന് അവസാനിക്കും; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി കളക്ടര്‍

പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് നടക്കും. വൈകിട്ട് ആറിന് പരസ്യപ്രചാരണം അവസാനിക്കും. കല്‍പ്പാത്തി രഥോത്സവം നടക്കുന്നതിനാലായിരുന്നു പാലക്കാട് നിയമസഭാ മണ്ഡലം ഉപതിരഞ്ഞെടുപ്പ് 20 ലേക്ക് മാറ്റിയത്.

എല്ലാവരും മാതൃക പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്ന് കലക്ട്ര്‍ ഡോ. എസ് ചിത്ര അറിയിച്ചു. നിശബ്ദ് പ്രചരണം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം ചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്യാന്‍പാടില്ല. ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത്. ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കരുത്.

Read more

തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (ബള്‍ക്ക് എസ്എംഎസ്, വോയിസ് മെസേജുകള്‍, സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീതപരിപാടികള്‍, നാടകങ്ങള്‍, എക്സിറ്റ് പോള്‍) അനുവദിക്കില്ല.