കേരളത്തിലെ കോണ്‍ഗ്രസ് നേതാവ് തോക്കുമായി കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

തോക്കുമായി വിമാനത്താവളത്തിലെത്തിയ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റും പട്ടാമ്പി നഗരസഭ മുന്‍ ചെയര്‍മാനുമായ കെഎസ്ബിഎ തങ്ങളാണ് കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റിലായത്. തോക്കും ഏഴ് ബുള്ളറ്റും തങ്ങളുടെ കൈയില്‍ നിന്ന് പിടിച്ചെടുത്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. കോയമ്പത്തൂരില്‍ നിന്ന് ബംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സറിലേക്കും പോകാനായിട്ടാണ് തങ്ങള്‍ വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ ബാഗേജ് ചെക്ക് ചെയ്യുന്ന സമയത്താണ് തോക്ക് കണ്ടെടുത്തത്. തോക്ക് കൈവശം വെയ്ക്കാനുള്ള ലൈസന്‍സ് രേഖകള്‍ ഒന്നും തന്നെ കൈയില്‍ ഉണ്ടായിരുന്നില്ല. ഇതോടെയാണ് സുരക്ഷാ ഉദ്യേഗസ്ഥര്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ എടുത്തത്.

എന്നാല്‍ ഇത് പഴയ തോക്കാണെന്നും ഉപയോഗിക്കാറില്ലെന്നുമാണ് കെഎസ്ബിഎ തങ്ങളുടെ വാദം. കെഎസ്ബിഎ തങ്ങളെ കോയമ്പത്തൂര്‍ പീരുമേട് പൊലീസിന് കൈമാറി.

Latest Stories

ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈവിടാതെ ഇന്ത്യ; ഇടക്കാല സര്‍ക്കാരിന്റെ നിര്‍ദേശം തള്ളി; വിസ കാലാവധി നീട്ടി നല്‍കി

തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിലെ കൂപ്പണ്‍ കൗണ്ടറിലേക്ക് ആളുകള്‍ ഇടിച്ചു കയറി; തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേര്‍ക്ക് പരിക്ക്

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ