'കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നു'; പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മിൽ ചേര്‍ന്നു

പാലക്കാട് ജില്ലയിലെ കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി ഷൊര്‍ണൂര്‍ വിജയന്‍ സിപിഎമ്മില്‍ ചേര്‍ന്നു. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയാണ് ഷൊര്‍ണൂര്‍ വിജയന്‍ അംഗത്വം സീകരിച്ചത്. കോൺഗ്രസ് രഹസ്യമായി വര്‍ഗീയതയ്ക്ക് പിന്നാലെ പോകുന്നുവെന്ന് തോന്നിയപ്പോഴാണ് പാര്‍ട്ടി വിടാൻ ആലോചിച്ചതെന്ന് ഷൊര്‍ണൂര്‍ വിജയൻ മാധ്യമങ്ങളോട് പറഞ്ഞു.

വര്‍ഗീതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്ന് ഷൊര്‍ണൂര്‍ വിജയൻ വ്യക്തമാക്കി. 41 വര്‍ഷം കോണ്‍ഗ്രസ് പ്രസ്ഥാനത്തിനൊപ്പം നിന്നിട്ടും അര്‍ഹമായ പരിഗണന ലഭിച്ചില്ലെന്നും അനര്‍ഹര്‍ക്ക് നേതൃത്വം നിരവധി അവസരം നല്‍കുന്നുവെന്നും ഷൊര്‍ണൂര്‍ വിജയന്‍ പറഞ്ഞു.

തന്നെ പോലെ നിരവധി പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ ഉണ്ടെന്നും കൂടുതല്‍ പ്രവര്‍ത്തകര്‍ വൈകാതെ കോണ്‍ഗ്രസ് വിട്ട് മറ്റു പാര്‍ട്ടികളില്‍ ചേരുമെന്നും ഷൊര്‍ണൂര്‍ വിജയന്‍ വ്യക്തമാക്കി. താൻ വളരെ ശരിയെന്ന് വിശ്വസിച്ചിരുന്നൊരു പ്രസ്ഥാനം ഇപ്പോള്‍ വഴി തെറ്റിയാണ് സഞ്ചരിക്കുന്നത്, അപഥ സഞ്ചാരം അഥവാ വര്‍ഗീയതയ്ക്കെതിരെ രഹസ്യമായി സഞ്ചരിക്കുന്നുവെന്ന കാഴ്ചപ്പാടിലാണ് ആ പ്രസ്ഥാനത്തില്‍ നിന്നിറങ്ങാനുള്ള തീരുമാനത്തിലേക്കെത്തിച്ചത്.

കുറച്ച് കാലമായി ഇത് ആലോചിക്കുന്നതാണ്, മാനുഷിക മൂല്യങ്ങളോടെ പ്രവര്‍ത്തിക്കുകയും, സത്യത്തില്‍ വര്‍ഗീതയ്ക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്നത് സിപിഎം ആണെന്ന് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നും ഷൊര്‍ണൂര്‍ വിജയൻ വ്യക്തമാക്കി.

Latest Stories

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ