പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍; ബിഎല്‍ഒയോട് വിശദീകരണം തേടി

പാലക്കാട്ടെ വ്യാജ വോട്ട് ആരോപണത്തിൽ ഇടപെട്ട് ജില്ലാ കളക്ടര്‍. കളക്ടര്‍ ബിഎല്‍ഒയോട് വിശദീകരണം തേടി. 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോടാണ് വിശദീകരണം തേടിയത്. നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം നൽകിയത്.

അതേസമയം വ്യാജമായി വോട്ടുകൾ ചേർത്തെന്ന് കണ്ടെത്തിയ മേഖലയിൽ അന്വേഷണം നടത്താൻ റവന്യൂ തഹസിൽദാർക്കും , റിട്ടേണിംഗ് ഓഫീസർമാർക്കും ഇലക്ഷൻ ചുമതലയുള്ള ഡെപ്യൂട്ടി കളക്ടർ നിർദേശം നൽകിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് നടപടി. ഉടൻ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്.

പാലക്കാട്ടെ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി മതിയായ രേഖകളില്ലാതെയും വ്യാജ വിവരങ്ങള്‍ ഉപയോഗിച്ചും കൂടുതല്‍ വോട്ടര്‍മാരെ ചേര്‍ത്തുവെന്നാണ് കണ്ടെത്തൽ. പലര്‍ക്കും രണ്ടിടത്ത് വോട്ടുള്ള അവസ്ഥയാണ്. പല വോട്ടര്‍മാരെയും പുതുതായി ചേര്‍ത്തത് കൃത്യമായ മേല്‍വിലാസത്തിലുമല്ല. പാലക്കാട് മണ്ഡലത്തില്‍ പുതുതായി വോട്ട് ചേര്‍ത്തിരിക്കുന്നവരില്‍ പലരും മറ്റിടങ്ങളില്‍ വോട്ടുള്ളവരാണ്.

Latest Stories

'ഇനി എല്ലാം ഡിജിറ്റൽ പകർപ്പ് മതി'; വാഹനപരിശോധന സമയത്ത് അസൽപകർപ്പിന്റെ ആവശ്യമില്ല, പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

രോഹിത്തിനെ ആരും മൈൻഡ് പോലും ആക്കുന്നില്ല, ഹൈപ്പ് മുഴുവൻ കോഹ്‌ലിക്ക് മാത്രം; കാരണങ്ങൾ നികത്തി ആകാശ് ചോപ്ര

'തൃശ്ശൂർ പൂരം പാടത്തേക്ക് മാറ്റേണ്ട സാഹചര്യം'; ആന എഴുന്നള്ളിപ്പിലെ കോടതി നിർദേശത്തിൽ വിമർശനവുമായി തിരുവമ്പാടി

പ്രേക്ഷകര്‍ തള്ളിക്കളഞ്ഞ സൂര്യയുടെ 'അലറല്‍', എങ്കിലും കളക്ഷനില്‍ മുന്‍പന്തിയില്‍; 'കങ്കുവ' ഓപ്പണിംഗ് കളക്ഷന്‍ പുറത്ത്

വഖഫ് ബോര്‍ഡ് രാജ്യത്ത് നടപ്പാക്കുന്നത് ലാന്‍ഡ് ജിഹാദ്; മുനമ്പത്തെ ഭൂസമരം കേന്ദ്രശ്രദ്ധയില്‍ കൊണ്ടുവരും; പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്ന് കേന്ദ്രമന്ത്രി ശോഭ കരന്തലജെ

ചാമ്പ്യന്‍സ് ട്രോഫി: പാകിസ്ഥാന് ദു:സ്വപ്നമായി ഇന്ത്യ, ബിസിസിഐയുടെ പുതിയ നീക്കത്തില്‍ കണ്ണുതള്ളി പിസിബി

വിവാഹഭ്യർത്ഥന നിരസിച്ച വീട്ടമ്മയെ കത്തി കൊണ്ട് കൊല്ലാൻ ശ്രമം; പരിക്കേറ്റ കോഴിക്കോട് സ്വദേശി ചികിത്സയിൽ

"ഓസ്‌ട്രേലിയയ്ക്ക് അപകട സൂചന നൽകി ഇന്ത്യ"; ഹീറോ ആകാൻ ആ താരം എത്തുന്നു; തീരുമാനമെടുത്തത് ബിസിസിഐ

31 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്: വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും; വോട്ടെടുപ്പ് ഡിസംബര്‍ 10ന്; മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

പ്രസവിച്ച് 18 ആം നാൾ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, കേസിൽ 58 സാക്ഷികൾ; നാടിനെ നടുക്കിയ ഹഷിദ വധക്കേസിൽ ശിക്ഷാ വിധി ഇന്ന്