പാലക്കാട് പോളിംഗ് മന്ദഗതിയിൽ. 12 മണി വരെ 27.52 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ഗ്രാമപ്രദേശങ്ങളിലെ ബൂത്തുകളിൽ പോളിംഗ് ഉയരുമ്പോൾ നഗരങ്ങളിലെ താരതമ്യേന കുറവാണ്. പോളിങ് ആരംഭിച്ചത് മുതൽ ഗ്രാമങ്ങളിലെ പോളിംഗ് ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിര ദൃശ്യമാണ്.
പാലക്കാട് നഗരസഭ- 27.12 ശതമാനം, പിരായിരി-26.99 ശതമാനം, മാത്തൂർ-27.08 ശതമാനം, കണ്ണാടി -27.50 ശതമാനം എന്നിങ്ങനെയാണ് ഏറ്റവും പുതിയ പോളിങ് ശതമാനം. നാല് ഓക്സിലറി ബൂത്തുകള്‍ ഉള്‍പ്പെടെ 184 പോളിങ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്.
മൂന്നു പഞ്ചായത്തുകളും ഒരു നഗരസഭയും അടങ്ങുന്ന മണ്ഡലത്തിൽ 1,94,706 വോട്ടര്‍മാരാണുള്ളത്. ഇതിൽ 100290 പേർ സ്ത്രീകളാണ്. യുഡിഎഫിന്റെ രാഹുൽ മാങ്കൂട്ടത്തിൽ, ഇടത് സ്വതന്ത്രൻ പി സരിൻ, എൻഡിഎ സഥാനാർത്ഥി സി കൃഷ്ണകുമാർ അടക്കം 10 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.