പാലക്കാട് ആവേശത്തിരയിളക്കി കൊട്ടിക്കലാശം; മൂന്ന് മുന്നണികളും ശുഭ പ്രതീക്ഷയില്‍; 23ന് തിരഞ്ഞെടുപ്പ് ഫലം

പാലക്കാട് പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആവേശക്കടലായി മാറി. കൊട്ടിക്കലാശത്തിന്റെ ആവേശ നിമിഷങ്ങളില്‍ പാലക്കാട് വീഥികള്‍ ജനക്കൂട്ടങ്ങളാല്‍ നിറഞ്ഞു. 20ന് ആണ് പാലക്കാട് നിയോജക മണ്ഡലം പോളിംഗ് ബൂത്തില്‍ ജനവിധി തേടുക. 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരും. നേരത്തെ 13ന് തീരുമാനിച്ചിരുന്ന തിരഞ്ഞെടുപ്പ് കല്‍പ്പാത്തി രഥോത്സവത്തോട് അനുബന്ധിച്ച് മാറ്റിവയ്ക്കുകയായിരുന്നു.

വൈകിട്ട് നാല് മണിയോടെ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എന്‍ഡിഎയുടെയും റോഡ് ഷോകള്‍ ആരംഭിച്ചിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്‍, യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാര്‍ എന്നിവരുടെ ത്രികോണ മത്സരത്തിന് ജനവിധിയെഴുതുക 20ന് ആണ്.

ഒരു മാസത്തിലേറെ നീണ്ടുനിന്ന പരസ്യ പ്രചരണമാണ് കൊട്ടിക്കലാശത്തിലേക്ക് കടന്നിരിക്കുന്നത്. പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് റോഡിലാണ് കൊട്ടിക്കലാശം നടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് എല്‍ഡിഎഫ് പ്രചരണത്തിന് നേതൃത്വം നല്‍കുന്നത്. സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനം ആണ് പ്രചരണത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്നത്.

സന്ദീപിന്റെ വരവ് തിരഞ്ഞെടുപ്പില്‍ ആവേശം സൃഷ്ടിക്കുമെന്നാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അവകാശ വാദം. എന്നാല്‍ തിരഞ്ഞെടുപ്പില്‍ സന്ദീപ് വാര്യര്‍ വിഷയം പ്രതിഫലിക്കില്ലെന്നാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ പി സരിന്‍ പറയുന്നത്.

Latest Stories

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി

ഹരിതട്രിബ്യൂണല്‍ അനുവദിച്ചത് മൂന്ന് ദിവസം മാത്രം; തമിഴ്‌നാട്ടില്‍ കേരളം തള്ളിയ മാലിന്യം നീക്കം ചെയ്യുന്നു

യുവനടന്മാര്‍ ഉണ്ണിയെ കണ്ടു പഠിക്കണം.. ഒരു പാന്‍ ഇന്ത്യന്‍ താരം ഉദിക്കട്ടെ..: വിനയന്‍

പ്രേമലുവിലെ ഹിറ്റ് വണ്ടി കേരളത്തിലും, 'റിവർ' സ്‌റ്റോർ ഇനി കൊച്ചിയിലും

ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യ-പാക് മത്സരത്തിന്റെ നിഷ്പക്ഷ വേദി സ്ഥിരീകരിച്ചു

ഇന്ത്യയുടെ മുട്ട വേണ്ടെന്ന് ഗള്‍ഫ് രാജ്യങ്ങള്‍; നാമക്കലില്‍ നിന്നും കപ്പലില്‍ അയച്ച 15 കോടിയുടെ കോഴിമുട്ട ഒമാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു; കര്‍ഷകര്‍ക്ക് വന്‍ തിരിച്ചടി

ക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സംഭവം; ആറ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നോട്ടീസ്